അച്ഛന്റെ തോളിൽ പരിഭവിച്ച് കിടക്കുന്ന മഹാലക്ഷ്മി ; മകളുടെ കൂടുതൽ ചിത്രങ്ങൾ പങ്കു വച്ച് ദിലീപ് : സന്തോഷത്തിൽ ആരാധകർ

64

എന്തൊക്കെ വിവാദങ്ങൾ പറഞ്ഞാലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ദിലീപേട്ടനും കാവ്യയും ചേച്ചിയും. സ്‌ക്രീനിലെ പ്രണയജോഡികൾ ആയിരുന്ന ഇവരെ ജീവിതത്തിലും ഒരുമിച്ച് കാണുവാൻ സാധിച്ചത് മലയാളികളുടെ ഏറ്റവും വലിയ ഭാഗങ്ങളിൽ ഒന്നാണ് എന്നാണ് ആരാധകരുടെ പറയുന്നത്.

സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിച്ചു വരികയാണ് ഇരുവരും ഇപ്പോൾ. ഇവരുമായി ബന്ധപ്പെട്ട വരുന്ന വാർത്തകളെല്ലാം തന്നെ മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. വലിയ ആഘോഷപൂർവ്വം ആണ് ഈ വാർത്തകളെല്ലാം തന്നെ മലയാളികൾ സ്വീകരിയ്ക്കുന്നതും.

Advertisement

ALSO READ

ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യ ക്രഷ്, ഡിഗ്രിക്ക് പഠിക്കുമ്പോാഴായിരുന്നു സീരിയസ് പ്രണയം! കുടുംബവിളക്ക് സീരിയലിലേയ്ക്ക് വിളിച്ചപ്പോൾ ശരിക്കും കിളി പോയത് പോലെയായിരുന്നു: മനസ്സ് തുറന്ന് കുടുംബവിളക്കിലെ ഇന്ദ്രജ

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇവരുടെ മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. അരുൺ ശങ്കർ എന്ന ഫോട്ടോഗ്രാഫർ ആയിരുന്നു ചിത്രങ്ങൾ എല്ലാം പകർത്തിയത്.

ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ വെച്ചായിരുന്നു ഈ ചടങ്ങുകളെല്ലാം നടന്നത്. ചിത്രങ്ങൾ ദിലീപേട്ടൻ തന്നെയായിരുന്നു തൻറെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടത്. എന്നാൽ രണ്ട് ചിത്രങ്ങൾ മാത്രമായിരുന്നു ദിലീപേട്ടൻ പുറത്തുവിട്ടത്. ഇപ്പോൾ കൂടുതൽ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അച്ഛൻറെ മടിയിലിരുന്നു കൊണ്ടാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. മകൾ ഇടയ്ക്ക് വാശിപിടിക്കുന്നത് ചിത്രങ്ങളിൽനിന്നും കാണാം. അപ്പോൾ മകളെ താലോലിക്കുന്ന കാവ്യാമാധവനെയും ചിത്രങ്ങളിൽനിന്നും കാണാവുന്നതാണ്. ചേച്ചി മീനാക്ഷിയും അടുത്ത് തന്നെയുണ്ട്. എന്തായാലും ഇവരുടെ ഒരു കുടുംബ ചിത്രം കാണാൻ സാധിച്ച ആഹ്ലാദത്തിലാണ് മലയാളികൾ എന്ന് വേണമെങ്കിൽ പറയാം.

”ഞങ്ങളുടെ മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീ ശങ്കരൻറെ ദിവ്യ സാന്നിധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്ര നടയിൽ വെച്ചായിരുന്നു ചടങ്ങ്. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റെയും പ്രഭവം.

മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം” ഇതായിരുന്നു കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ദിലീപ് കുറിച്ച് വാക്കുകൾ.

ALSO READ

തമിഴ്‌നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധം ; നിങ്ങൾ ഒരു തികഞ്ഞ മലയാളി ആണെങ്കിൽ, ഇനി തമിഴ് സിനിമകളിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിക്കാമോ? പ്രതിഷേധം ശക്തമാക്കി തമിഴ് മക്കൾ

ഒക്ടോബർ 19ന് ആയിരുന്നു മഹാലക്ഷ്മിയുടെ ജന്മദിനം. വിജയദശമി ദിനത്തിൽ ജനിച്ചത് കൊണ്ടാണ് മഹാലക്ഷ്മി എന്ന് പേരിട്ടത് എന്ന് ദിലീപ് മുൻപ് പറഞ്ഞിരുന്നു.

മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ച ദിവസം പങ്കു വച്ച ചിത്രത്തിൽ മീനാക്ഷിയോടൊപ്പം ഉള്ള ചിത്രം വൈറലായിരുന്നു. ചേച്ചിയോടൊപ്പെ ചേർന്ന് തോളിൽ കിടക്കുന്ന മഹാലക്ഷ്മിയുടെ ചിത്രമായിരുന്നു അത്.

 

 

 

Advertisement