യുവതിയോട് അശ്ലീലം: കുറ്റം സമ്മതിച്ച് നടൻ വിനായകൻ, മദ്യ ലഹരിയിൽ ആയിരുന്നു എന്ന് വിശദികരണം

14

ദളിത് ആക്ടിവിസ്റ്റായ യുവതിയോട് അശ്ലീലമായി സംസാരിച്ചുവെന്ന കേസിൽ കുറ്റം സമ്മതിച്ച് നടൻ വിനായകൻ.

എന്നാൽ താൻ സംസാരിച്ചത് പുരുഷനോടാണെന്നാണ് വിനായകൻ പറയുന്നത്. സംഭാഷണത്തിന്റെ റെക്കാർഡിങ്ങിൽ കേൾക്കുന്ന ശബ്ദം തന്റേത് തന്നെയാണെന്ന് വിനായകൻ സമ്മതിച്ചിട്ടുണ്ട്.

Advertisements

സംഭാഷണം നടക്കുന്ന സമയത്ത് വിനായകൻ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട സൈബർ സെല്ലിൽ നിന്നുമുള്ള വിവരം ലഭിക്കാൻ ഇനിയും വൈകും എന്നാണ് അറിയുന്നത്.

എന്നാൽ കുറ്റപത്രം അധികം വൈകാതെ തന്നെ കൽപ്പറ്റ സി.ജി.എം കോടതിയിൽ പൊലീസ് സമർപ്പിക്കുമെന്നും പറയുന്നു.

താൻ പുരുഷനോടാണ് സംസാരിച്ചതെന്നാണ് നേരത്തെയും വിനായകൻ പറഞ്ഞിരുന്നത്.

പൊതുപ്രവർത്തകയായ യുവതിയോട് അശ്ലീലമായി സംസാരിച്ചു എന്ന് പരാതി ലഭിച്ചതിനെ തുടർന്ന് നടൻ വിനായകനെതിരെ കൽപറ്റ പൊലീസ് കേസ് എടുത്തിരുന്നു.

ഇതിനുപിന്നാലെ വിനായകനെ അറസ്റ്റ് ചെയ്ത് പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.

തനിക്കെതിരെയുള്ള ഉള്ള ആരോപണങ്ങൾ തുടക്കംമുതൽ തന്നെ നിഷേധിച്ചിരുന്ന വിനായകൻ യുവതിയെ തനിക്ക് അറിയില്ലെന്നും പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

Advertisement