ശ്രീമയി സിനിമയിലുണ്ട്, കല അപ്പച്ചിയുടെ മകനും അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്, ഉറപ്പായും കുഞ്ഞാറ്റയും വരും, സിനിമയിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് അഭയ് ശങ്കര്‍ പറയുന്നു

1125

നടി ഉര്‍വശിയുടെ കുടുംബത്തില്‍ നിന്നും പുതിയ സിനിമാതാരമായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അഭയ് ശങ്കര്‍. യോസി എന്ന ചിത്രത്തിലൂടെയാണ് അഭയ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തെ കുറിച്ചും പുതിയ സിനിമയെ കുറിച്ചുമുള്ള വിശേഷങ്ങളും പങ്കുവെക്കുകയാണ് അഭയ്. സിനിമയില്‍ ആദ്യം ചിത്രീകരിച്ചത് ഒരു മലയില്‍ നിന്നും വീഴുന്ന ഷോട്ടായിരുന്നുവെന്നും അത് റിസ്‌കായിരുന്നുവെന്നും എല്ലാം നല്ല രീതിയില്‍ തന്നെ ചെയ്തുവെന്നും അഭയ് പറയുന്നു.

Also Read: ഞാന്‍ ജനിച്ചതോടെ ബിസിനസ്സ് എല്ലാം തകര്‍ന്നു, സാമ്പത്തികമായി ബുദ്ധിമുട്ടിലായി, ജീവിതം തുറന്നുപറഞ്ഞ് ബിഗ് ബോസ് താരം റെനീഷ

തനിക്ക് സിനിമയുടെ ബാലപാഠം പകര്‍ന്നുതന്നത് കല്‍പ്പന അപ്പച്ചിയാണ്. താനും അപ്പച്ചിയുമായി വളരെ ക്ലോസായിരുന്നുവെന്നും എപ്പോഴും ധൈര്യം തരാറുണ്ടായിരുന്നുവെന്നും കല്‍പ്പന അപ്പച്ചിയുടെ വിയോഗം തനിക്ക് ഒരു വലിയ ഷോക്കായിരുന്നുവെന്നും അഭയ് പറയുന്നു.

ഉര്‍വശി കുടുംബത്തില്‍ നിന്നും പുതിയ സിനിമാതാരം എന്നൊക്കെ പറയുമ്പോള്‍ തനിക്ക് പ്രഷറാണ്. കാരണം ഉര്‍വശിയൊക്കെ എത്രയോ മുകളില്‍ നില്‍ക്കുന്ന അഭിനേത്രിയാണെന്നും ചെന്നൈയില്‍ ജോലി ചെയ്യുമ്പോഴാണ് അഭിനയിക്കാന്‍ അവസരം കിട്ടിയതെന്നും താരം പറയുന്നു.

Also Read: അതിന്റെ പേരിൽ കുട്ടിക്കാലം മുതലേ ഏറെ കളിയാക്കലുകൾ കേട്ടിരുന്നു: നടി രശ്മി ബോബൻ പറഞ്ഞത് കേട്ടോ

കല്‍പ്പന അപ്പച്ചിയുടെ മകള്‍ ശ്രീമയും സിനിമയിലെത്തിയിരുന്നു. ഇതിനോടകം രണ്ട് ചിത്രങ്ങളാണ് ചെയ്തതെന്നും കല അപ്പച്ചിയുടെ മകനും സിനിമയിലേക്ക് വരാനുള്ള ഒരുക്കത്തിലാണെന്നും കുഞ്ഞാറ്റയും സിനിമയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭയ് പറയുന്നു.

Advertisement