വാങ്ങാന്‍ ആളില്ല, ടിക്കറ്റ് വില്‍പ്പന വളരെ മോശം, ന്യൂജേഴ്‌സിയിലെ താരനിശ ഉപേക്ഷിച്ച് അക്ഷയ് കുമാര്‍

138

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് സൂപ്പര്‍ താരമാണ് നടന്‍ അക്ഷയ് കുമാര്‍. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ചാണ് അക്ഷയ് കുമാര്‍ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുന്നത്. കില്ലാഡി കുമാര്‍ എന്ന് വിളിക്കുന്ന അക്ഷയ് കുമാറിന്റെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഒന്നായിരുന്നു.

കഴിഞ്ഞ 21 വര്‍ഷമായി ട്വിങ്കിള്‍ ഖന്നയാണ് അക്ഷയ് കുമാറിന്റെ ജീവിത സഖി. എന്നാല്‍ ട്വിങ്കിള്‍ അക്ഷയ് കുമാറിന്റെ ജീവിതത്തിലേക്ക് എത്തുന്നതിന് മുമ്പും പല നടിമാരുമായും അക്ഷയ് കുമാര്‍ പ്രണയത്തില്‍ ആയിരുന്നു. ബോളിവുഡിലെ പല മുന്‍നിര നായികമാരുടെ പേരിന് ഓപ്പവും അക്ഷയ് കുമാറിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.

Advertisements

ഇതിനോടകം നിരവധി ചിത്രങ്ങളില്‍ അക്ഷയ് കുമാര്‍ അഭിനയിച്ചിട്ടുണ്ട്. ഇന്നും ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തെക്കന്‍ അമേരിക്കയില്‍ പല സ്ഥലങ്ങളിലും താരനിശ നടത്താനുള്ള തയ്യാറെടുപ്പിലാണ് അക്ഷയ് കുമാര്‍ എന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.

Also Read: ശ്രീനാഥ്, മുരളി, കലാഭവന്‍ മണി, ഇപ്പോള്‍ സുബിയും, മലയാള സിനിമയിലെ പലരുടെയും മരണകാരണം കരള്‍ രോഗം, ശാന്തിവിള ദിനേശ് പറയുന്നു

ദി എന്റര്‍ടെയ്‌നേഴ്‌സ് എന്നാണ് പരിപാടിയുടെ പേര്. അക്ഷയ് കുമാറും സംഘവും യുഎസിലും കാനഡയിലും പരിപാടികള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന പുതിയ വിവരം അനുസരിച്ച് യുഎസിലെ ന്യൂജേഴ്‌സിയിലെ പരിപാടി താരം ഉപേക്ഷിച്ചു എന്നാണ്.

മാര്‍ച്ച് 4ന് ആയിരുന്നു ന്യൂജേഴ്‌സിയില്‍ താരനിശ നടത്താന്‍ തീരുമാനിച്ചിരുന്നത്. ടൂര്‍ സംബന്ധിച്ച് ഇട്ട പുതിയ പോസ്റ്റില്‍ മാര്‍ച്ച് നാലിലെ ന്യൂജേഴ്‌സിയിലെ പരിപാടി ഉള്‍പ്പെടുത്തിയിട്ടില്ല. മൗനി റോയി, ദിഷ പട്ടാനി, നോറ ഫത്തേഹി, സോനം ബജ്വ, അപര്‍ശക്തി ഖുറാന, സാരാ ഖാന്‍ തുടങ്ങിയ നിരവധി പ്രമുഖരും അക്ഷയ്‌ക്കൊപ്പം ടൂറിലുണ്ട്.

Also Read: അന്ന് ഗര്‍ഭിണിയല്ലായിരുന്നു, ആശംസകള്‍ അറിയിച്ചവരെല്ലാം ചമ്മിപ്പോയി, ഇന്ന് ഞാന്‍ ശരിക്കും ഗര്‍ഭിണി, സ്‌നേഹ ശ്രീകുമാര്‍ പറയുന്നു

മാര്‍ച്ച് 3ന് അറ്റ്‌ലാന്റയും മാര്‍ച്ച് എട്ടിന് ഡാളസിലുമൊക്കെ പരിപാടിയുണ്ടെന്ന് ടൂറുമായി ബന്ധപ്പെട്ട പുതിയ പോസ്റ്റില്‍ പറയുന്നു. അതേസമയം ന്യൂജേഴ്‌സിയിലെ പരിപാടി ടിക്കറ്റ് വില്‍പ്പന വളരെ മോശമായതിനാലാണ് ഉപേക്ഷിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ടിക്കറ്റ് വില്‍പ്പന മന്ദഗതിയിലാണെന്ന് ഷോയുടെ പ്രോമൊട്ടറായ അമിത് ജെയ്റ്റിലി പറഞ്ഞു.

Advertisement