Home Entertainment

അച്ഛൻ ഓട്ടോ ഡ്രൈവറായത് അടുത്തുള്ളവർ ചടങ്ങുകൾക്ക് ഞങ്ങളെ വിളിക്കാറില്ല, പക്ഷേ ഇപ്പോൾ ഒരുപാട് അകലെ ഉള്ളവർ പോലും ക്ഷണിക്കും; ഇല്ലായ്മയിൽ നിന്നും മാസായി മാറിയ നടൻ

41

മലയാളി പ്രേക്ഷകർക്കിടയിലും സിനിമാ ലോകത്തും രണ്ടേ രണ്ട് സിനിമകൾ കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ആന്റണി വർഗീസ്.

ആദ്യം അഭിനയിച്ച അങ്കമാലി ഡയറീസിലെ വിൻസെന്റ് പെപ്പെ ആണെങ്കിലും രണ്ടാം ചിത്രമായ സ്വാതന്ത്ര്യം അർദ്ധരാത്രിയിലെ ജേക്കബ് ആയാലും അദ്ദേഹം പ്രകടനം കൊണ്ട് എല്ലാ വരെയും അമ്പരപ്പിച്ചു കഴിഞ്ഞു.

Advertisements

സിനിമയിൽ എത്തുന്നതിന് മുൻപുള്ള തന്റെ ജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

തന്റെ അപ്പൂപ്പൻ എല്ലു പൊടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ആളായിരുന്നുവെന്നും അപ്പൻ ഓട്ടോ ഡ്രൈവർ ആയിരുന്നുവെന്നും ആന്റണി പറയുന്നു.

സിനിമ ഇറങ്ങിയതിന് ശേഷം അവരെ കൊണ്ട് ദുബായിൽ ടൂർ പോയെന്നും അവർക്ക് അത് വളരെ സന്തോഷം നൽകിയ കാര്യം ആണെന്നും അദ്ദേഹം പറഞ്ഞു.

പണ്ടൊക്കെ വീടിനടുത്തു ഒരു ചടങ്ങു നടന്നാൽ ഞങ്ങളെ അങ്ങനെ വിളിക്കാറില്ല. ചിലപ്പോ എന്റെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവർ ആയതു കൊണ്ടായിരിക്കും.

അമ്മ എന്നോട് അന്നൊക്കെ ചോദിക്കും നമ്മൾ സാധാരണക്കാർ ആയതു കൊണ്ടാകും വിളിക്കാതതു എന്ന്.

പക്ഷെ ഇപ്പോൾ പത്തു പതിനഞ്ചു കിലോമീറ്റർ ദൂരെ നിന്നൊക്കെ ആളുകൾ കല്യാണവും മാമോദീസയും വീട്ടിൽ വന്നു വിളിക്കാറുണ്ട് ആന്റണി പറയുന്നു.

Advertisement