ഇന്‍സ്റ്റാഗ്രാമില്‍ ഭാര്യക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ബാല ഈ കാര്യം അറിയിച്ചത് ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടന്‍

2535

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ ബാല. തന്നെ കുറിച്ച് വരുന്ന വാര്‍ത്തകളില്‍ എല്ലാം ഈ താരം പ്രതികരിക്കാറുണ്ട്. അതുപോലെ തന്റെ പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍ക്കും ഈ താരം മറുപടി കൊടുക്കാറുണ്ട്. ഈ അടുത്ത് ഈ നടന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Advertisements

ആരാധകരും ആയി വളരെ അടുപ്പം ഉണ്ട് ബാലയ്ക്ക്. എലിസബത്ത് ആണ് ബാലയുടെ ഭാര്യ. ഇവരുടെത് രണ്ടാം വിവാഹം ആണ്. ഇതിനിടെ ഭാര്യയും ആയി ബാല പിരിയാന്‍ പോവുന്നു എന്ന തരത്തിലുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതിനെല്ലാം താരം മറുപടി കൊടുത്തു. ഇത് ഗോസിപ്പ് ആണെന്ന് താരം തന്നെ തെളിയിച്ചു.

ഇപ്പോഴിതാ ബാലയുടെ പോസ്റ്റ് ചര്‍ച്ചയാകുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഭാര്യക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് താരം എഴുതിയ ക്യാപ്ഷനാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഒരു നല്ല വാര്‍ത്ത വരാന്‍ പോകുന്നുവെന്നാണ് താരം സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.

Also readചിലപ്പോള്‍ ജീവിതത്തിലെ ദുഃഖകരമായ നിമിഷങ്ങള്‍ പോലും നിങ്ങളെ സന്തോഷത്തിലേക്ക് നയിച്ചേക്കാം; അമൃതയുടെ വാക്കുകള്‍, പുതിയ ലുക്കും

പോസ്റ്റ് കണ്ടതോടെ എന്താണ് ആ വാര്‍ത്ത എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബാലയുടെ ആരാധകര്‍. എന്തായാലും നടന്‍ ബാലയുടെയും ഭാര്യയുടെയും ഫോട്ടോ ഹിറ്റായിക്കഴിഞ്ഞിരിക്കുകയാണ്. പോസ്റ്റ് കണ്ടതോടെ പലതരത്തിലുള്ള ചോദ്യമാണ് ഉയരുന്നത്.

Also readആറാംമാസത്തില്‍ ജനനം, പിടികൂടിയത് സെറിബ്രല്‍ പാഴ്‌സി രോഗം, ജനിച്ചത് മുതല്‍ സഹിക്കുന്നത് കഠിനമായ വേദന, ഇളയമകളുടെ രോഗാവസ്ഥയില്‍ തകര്‍ന്ന് സിദ്ദിഖ്, അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

മലയാളം, തമിഴ് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നടനും സംവിധായകനുമാണ് ബാല . 2 മച്ച് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ബിഗ് ബി , സൗണ്ട് ഓഫ് ബൂട്ട് , പുതിയ മുഖം , ഹീറോ , വീരം , എന്ന് നിന്റെ മൊയ്തീന്‍ , പുലിമുരുകന്‍ , ആനക്കള്ളന്‍ , ലൂസിഫര്‍ , തമ്പി , തുടങ്ങിയ ചിത്രങ്ങളിലെ സപ്പോര്‍ട്ടിംഗ് റോളുകളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഇന്നും സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് ബാല.

Advertisement