ബിനു ചേട്ടന് ഇപ്പോള്‍ വേണ്ടത് വിശ്രമം, ആരോഗ്യവിവരങ്ങള്‍ പുറത്തുവിട്ട് അനൂപ്, പ്രാര്‍ത്ഥനയോടെ ആരാധകര്‍

80

രണ്ടുദിവസം മുമ്പാണ് നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39)യും ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അ പ കടമുണ്ടായത്.

Advertisements

വടകരയില്‍ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സുധിയും സംഘവും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സുധി മരിച്ചു. കേരളക്കരയെ ഒന്നടങ്കം സുധിയുടെ വിയോഗം വേദനയിലാഴ്ത്തിയിരുന്നു.

Also Read: മമ്മൂക്കയുടെ ഡ്രൈവറാവാനല്ല, അഭിനയിച്ച് രക്ഷപ്പെടാനാണ് വന്നതെന്ന് അന്ന് തുറന്നടിച്ച് പറഞ്ഞു, അനുഭവം പങ്കുവെച്ച് ടിനി ടോം

അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലി എറണാകുളം മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബിനുവിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ബിനു സുഖം പ്രാപിച്ചുവരുന്നതായി ടെലിവിഷന്‍ ഷോ സംവിധായകനായ അനൂപ് അറിയിച്ചു. മുഖത്തെ പൊട്ടലിനെ തുടര്‍ന്ന് ചെറിയ ശസ്ത്രക്രിയ വേണ്ടി വന്നുവെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിനിപ്പോള്‍ വിശ്രമമാണ് വേണ്ടതെന്നും അനൂപ് പറഞ്ഞു.

Also Read: വെടിയുണ്ടകൾ കഥ പറയുന്ന മുംബൈ അധോലോകം, ബഡാരാജനായി താരരാജാവ് മോഹൻലാൽ, ഇടിവെട്ട് സിനിമ

ബിനുവിന്റെ സ്‌നേഹാന്വേഷണങ്ങള്‍ക്കായി ആശുപത്രിയിലേക്ക് വീഡിയോ എടുക്കാനായി എത്തുന്നവര്‍ സംയമനം പാലിക്കണം. താന്‍ ബിനുചേട്ടനുമായി പത്തുമിനിറ്റോളം സംസാരിച്ചുവെന്നും ബിനുചേട്ടന്‍ പറഞ്ഞിട്ടാണ് ഈ വീഡിയോ എടുക്കുന്നതെന്നും അനൂപ് വ്യക്തമാക്കി.

Advertisement