Home Entertainment Celebrities

എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടേയിരിക്കും, ഏറ്റവും അടുത്ത സുഹൃത്തായ നിവിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്, തുറന്നുപറഞ്ഞ് തൃഷ

166

മലയാളി മാതാപിതാക്കളുടെ മകളായി പിറന്ന് തമിഴ്നാടിന്റെ മകളായി വളര്‍ന്ന താരമാണ് തൃഷ കൃഷ്ണന്‍. സിനിമയില്‍ അരങ്ങേറിയ കാലത്തുള്ള സൗന്ദര്യവും അഴകും എല്ലാം ഇന്നും അതുപോലെ കാത്തു സൂക്ഷിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് തൃഷ.

Advertisements

മിസ് ചെന്നൈ പട്ടം ചൂടിയതോടെയാണ് തൃഷയുടെ കരിയര്‍ മആറി മറിഞ്ഞത്. മോഡലിംഗിലേക്കും പിന്നീട് ആല്‍ബം സോംഗിലൂടെ അഭിനയ ലോകത്തേക്കും എത്തിയ തൃഷ ഇന്ന് തെന്നിന്ത്യയിലെ വെല്ലാനാരുമില്ലാത്ത മികച്ചനടിയാണ്. തമിഴിന് പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Also Read: വെടിയുണ്ടകൾ കഥ പറയുന്ന മുംബൈ അധോലോകം, ബഡാരാജനായി താരരാജാവ് മോഹൻലാൽ, ഇടിവെട്ട് സിനിമ

ഇപ്പോഴിതാ തൃഷ മലയാള സിനിമാതാരം നിവിന്‍ പോളിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇരുവരും ഹേയ് ജൂഡ് എന്ന മലയാള സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. 2018ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

നിവിന്‍ എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടേയിരിക്കും. ശരിക്കും ഒരു ഫണ്‍ പ്രാങ്ക്‌സറ്റര്‍ പോലെയാണെന്നും എപ്പോഴും ജോളിയായി നടക്കുന്നയാളാണെന്നും നിവിനൊപ്പം ഷൂട്ടിന് പോകുമ്പോള്‍ ഹോളിഡേ മൂഡാണെന്നും തൃഷ പറയുന്നു.

Also Read:എനിക്ക് മോഹൻലാൽ കഴിഞ്ഞേ ഒള്ളൂ വേറെ ആരും: പ്രിയ നടി മീരാ ജാസ്മിൻ പറഞ്ഞത് കേട്ടോ

തനിക്ക് നിവിനെ ഒത്തിരി ഇഷ്ടമാണ്. തന്റെ വളരെ അടുത്ത സുഹൃത്താണ് നിവിനെന്നും വളരെയധികം ആസ്വദിച്ചുകൊണ്ടായിരുന്നു താന്‍ നിവിനൊപ്പം ജോലി ചെയ്തിരുന്നതെന്നും തൃഷ കൂട്ടിച്ചേര്‍ത്തു.

Advertisement