അതെന്ത് വര്‍ത്തമാനമാണ്, അപ്പോള്‍ ഞങ്ങളാരും മെയിന്‍സ്ട്രീം ആക്ടേഴ്സ് അല്ലെ; നിര്‍മാതാവുമായി വഴക്കിട്ട് ധര്‍മജന്‍

134

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ധർമ്മജൻ ബോൾഗാട്ടി. കോമഡി വേഷങ്ങളിലും, വില്ലൻ വേഷങ്ങളിലും നമ്മൾ താരത്തെ അടുത്തറിഞ്ഞ് കഴിഞ്ഞു. താരത്തിന്റെ പുതിയ ചിത്രമാണ് പാളയം പിസി.

Advertisements

ചിത്രത്തിന്റെ പത്രസമ്മളനം കഴിഞ്ഞ ദിവസം നടന്നിരുന്നു. സിനിമയിലെ എല്ലാ താരങ്ങളും ഇതിൽ പങ്കെടുത്തിരുന്നില്ല. ഇത് ധർമജൻ ചോദ്യം ചെയ്തപ്പോൾ അതിന് നിർമാതാവ് നൽകിയ മറുപടി നടന് അത്ര പിടിച്ചില്ല.

പോസ്റ്ററിൽ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്താണ് വരാത്തത് എന്ന് ധർമജൻ ചോദിച്ചപ്പോൾ, ‘മെയിൻ സ്ട്രീം അക്ടേഴ്സ് ആരും വന്നിട്ടില്ല’ എന്ന് നിർമാതാവ് പറഞ്ഞു. അത് ധർമജന് അത്ര രസിച്ചില്ല. ‘അതെന്ത് വർത്തമാനമാണ്. അപ്പോൾ ഞങ്ങളാരും മെയിൻസ്ട്രീം ആക്ടേഴ്സ് അല്ലേ. എല്ലാ തിരക്കുകളും മാറ്റിവച്ച് വന്ന ഞങ്ങൾക്ക് പുല്ല് വിലയാണോ. വരാത്ത ആളുകളാണോ നിങ്ങൾക്ക് വലുത്’ എന്ന് ചോദിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വച്ച് തന്നെ ധർമജൻ നിർമാതാവിനോട് ചൂടായി.

എന്റെ നാക്കുളുക്കിയതാണ്, മെയിൻസ്ട്രീം എന്ന് ഞാൻ ഉദ്ദേശിച്ചത് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെയാണ്. അവർ വിട്ടുനിന്നതിനെ ന്യായീകരിക്കുകയല്ല. എല്ലാവരെയും ഒരുപോലെയാണ് ഞാൻ ഈ പത്രസമ്മേളനത്തിന് ക്ഷണിച്ചത്’ എന്നൊക്കെ നിർമാതാവ് പറയുന്നുണ്ട് എങ്കിലും, ആദ്യം പറഞ്ഞ ആ പ്രയോഗം തങ്ങളെ വേദനിപ്പിച്ചു എന്ന നിലപാടിൽ ധർമജൻ ഉറച്ചു നിന്നു. മഞ്ജു പത്രോസും അതിനെ പിന്തുണച്ചു.

 

Advertisement