Home Entertainment Celebrities

അവളോട് പ്രണയമായിരുന്നു, അവള്‍ക്ക് എന്നോടും ഇഷ്ടമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്, മനസ്സുതുറന്ന് ധ്യാന്‍ ശ്രീനിവാസ്

146

അച്ഛന്‍ ശ്രീനിവാസന്റെയും ചേട്ടന്‍ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ ധ്യാന്‍ ശ്രീനിവാസന്‍ മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനും അറയിപ്പെടുന്ന സംവിധായകനുമാണ്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍.

താരപുത്രന്‍ ആണെങ്കിലും താരജാഡകള്‍ ഇല്ലാതെയുള്ള പെരുമാറ്റമാണ് ധ്യാനിന് ആരാധകരുടെ പ്രശംസ നേടി കൊടുക്കുന്നത്. വിനീത് ശ്രീനിവാസന്റെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ ആയിരുന്നു ധ്യാനിന്റെ സിനിമാ അരങ്ങേറ്റം.

Advertisements

പിന്നീട് കുഞ്ഞിരാമായണം ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിച്ചു. നിവിന്‍ പോളി, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. അതേ സമയം അടുത്തിടെ ധ്യാനിന്റെ നിരവധി അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Also Read; പുതിയ ബോയ്ഫ്രണ്ടിന്റെ വീടിന്റെ പാല് കാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത് ആര്യ, അമ്മായിയമ്മയെയും അമ്മായിയച്ഛനെയും പരിചയപ്പെടുത്തി താരം, വൈറലായി വീഡിയോ

എല്ലാ കാര്യങ്ങളും യാതൊരു മറയും കൂടാതെ തുറന്നു പറയുന്ന രീതിയാണ് ധ്യാനിന്. അത്തരത്തില്‍ ഒരു അഭിമുഖത്തിനിടെ ധ്യാന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പ്രണയത്തെക്കുറിച്ചായിരുന്നു ധ്യാന്‍ സംസാരിച്ച്ത്. നമിത പ്രമോദിനോട് തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് താരം.

‘അടി കപ്യാരേ കൂട്ടമണി’ ആയിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രം. ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നമിതയോട് പ്രണയം തോന്നിയിരുന്നുവെന്നും അവളോട് ശരിക്കും പ്രണയം തന്നെയായിരുന്നുവെന്നും ധ്യാന്‍ പറയുന്നു. ഇക്കാര്യം നമിതയോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ചിത്രം പരാജയപ്പെടില്ലായിരുന്നു, പിന്നീടാണ് മനസ്സിലായത്, ബിഗ് ബ്രദര്‍ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്ന് സിദ്ദിഖ്

നമിതയ്ക്കും തന്നോട് ഇഷ്ടം തോന്നിയിരുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും പക്ഷേ അവള്‍ ഇക്കാര്യം തുറന്നുപറഞ്ഞിട്ടില്ലെന്നും ഷൂട്ടിന് അഛ്ഛന്‍ ഒപ്പം വരാറുണ്ടായിരുന്നു, ഒരുപക്ഷേ അതുകൊണ്ടായിരിക്കാം തന്നോട് പറയാതിരുന്നതെന്നും ധ്യാന്‍ പറയുന്നു.

Advertisement