വിശന്നുവലയുന്ന പ്രഭുവിനെ അനുകരിച്ച് ജയറാം, ചിരിയടക്കാനാവാതെ രജനികാന്തും ആരാധകരും, വീഡിയോ വൈറല്‍

99

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ജയറാം. അദ്ദേഹത്തിന്റെ ലളിതമായ അഭിനയമികവ് കൊണ്ട് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയൊരു കൂട്ടം ആരാധകരെ നേടിയെടുക്കാന്‍ അദ്ദേഹത്തിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ കഴിഞ്ഞിട്ടുണ്ട്.

മലയാളത്തില്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ജയറാം. പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്‌മാണ്ഡചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ അദ്ദേഹം നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെയുള്ള ജയറാമിന്റെ ഒരു വീഡിയോയാണ് വൈറലാവുന്നത്.

Advertisements

നടന്‍ പ്രഭുവിനെ അനുകരിച്ച് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്ന ജയറാമിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിനിയുടെ ഷൂട്ടിങ്ങിനിടെ പ്രഭുവിനൊപ്പം കാരവാന്‍ പങ്കിട്ടപ്പോഴുണ്ടായ രസകരമായ അനുഭവമാണ് ജയറാം ആരാധകരോട് തുറന്നുപറയുന്നത്.

Also Read: 13ാമത്തെ വയസ്സില്‍ ജീവിതം നശിച്ചു, അവിവാഹിതയായ കുട്ടിക്ക് ഇന്ന് ഏഴുവയസ്സുകാരന്‍ മകനുണ്ട്, മനസ്സിനെ വേദനിപ്പിച്ച കഥ പറഞ്ഞ് ലക്ഷ്മി രാമകൃഷ്ണന്‍

പുലര്‍ച്ചെ പ്രഭു ഒരു പായ്ക്കറ്റ് ഫുഡുമായി വന്നുവെന്നും ഷെയര്‍ ചെയ്ത് കഴിക്കാമെന്നും ഷൂട്ട് തുടങ്ങിയാല്‍ കഴിക്കാന്‍ സമയം ഉണ്ടാവില്ലെന്ന് പറഞ്ഞുവെന്നും ജയറാം പറയുന്നു. പക്ഷേ ആ സമയം ഭക്ഷണം കഴിക്കാന്‍ താന്‍ റെഡിയായിരുന്നില്ലെന്നും ക്യാമറ സെറ്റ് ചെയ്യുന്ന സമയത്ത് കഴിക്കാമെന്ന് പറയുകയും ചെയ്തുവെന്നും നടന്‍ പറഞ്ഞു.

പ്രഭു സര്‍ ഒകെ എന്ന് പറഞ്ഞ് പോയി. എന്നാല്‍ ഷൂട്ട് തുടങ്ങിയതോടെ ഭക്ഷണം കഴിക്കാന്‍ സമയം കിട്ടാതെയായി എന്നും ഉച്ച രണ്ടുമണിയായിട്ടും പ്രഭുവിന് ഭക്ഷണം കഴിക്കാന്‍ സമയം കിട്ടാതെ ആയി എന്നും ജയറാം ഓര്‍ക്കുന്നു. ഇതിനിടെ പ്രഭുവിന്റെ അപ്പോഴത്തെ അവസ്ഥയെ ജയറാം അനുകരിച്ച് കാണിക്കുന്നുണ്ട്.

Also Read: ഹോട്ടലിൽ മുറിയൊക്കെ എടുത്തു തന്ന് നല്ല സ്വീകരണം നൽകും പിന്നെ ചെയ്യുന്നത് ഇങ്ങനെ; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി സനാ ഖാൻ

നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് ഇത് ഏറ്റെടുത്തത്. ചിരിയടക്കാനാവാതെ രജനികാന്തും പ്രഭുവും കൈയ്യടിക്കുകയായിരുന്നു. ജയറാമിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Advertisement