കൂടെ ഭാര്യയും മകനുമില്ല, ഒറ്റയ്ക്ക് കേക്ക് മുറിച്ച് പിറന്നാള്‍ തനിച്ച് ആഘോഷിച്ച് ജിഷിന്‍, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

351

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജിഷിന്‍ മോഹനും വരദയും. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സീരിയല്‍ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ പ്രണണം പിന്നീട് വിവാഹത്തിലേക്ക് എത്തുക ആയിരുന്നു.

Advertisements

ഒന്നിച്ച് അഭിനയിച്ച അമല എന്ന സീരിയലിന്റെ സെറ്റില്‍ വെച്ചായിരുന്നു ഇവര്‍ പ്രണയത്തില്‍ ആയതും പിന്നീട് വിവാഹിതര്‍ ആയതും. അതേ സമയം കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി ഇവര്‍ വിവാഹ മോചിതരായി എന്ന പേരിലാണ് ഇരുവരും സോഷ്യല്‍ മീഡിയ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

Also Read: മമ്മൂസിന്റെ അച്ഛനായി അഭിനയിക്കണം, അതാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് വിജയരാഘവന്‍, മമ്മൂട്ടി നല്‍കിയ മറുപടി കേട്ടോ

ഈ വിഷയത്തെ കുറിച്ച് ഇരുവരും പല രീതിയിലും പ്രതികരണവുമായി എത്തിയിരുന്നു. എന്നാല്‍ വിവാഹമോചിതരായോ എന്ന് ഇരുവരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അഭിനയവുമായി മുന്നോട്ട് പോകുകയാണ് ജിഷിന്‍.

ജിഷിന്റെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞദിവസം. ജന്മദിനം ആഘോഷിക്കുന്ന ജിഷിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. താരം തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ ലളിതമായിട്ടായിരുന്നു ഇത്തവണത്തെ ആഘോഷം.

Also Read: വീട്ടിലെ എന്റെ സ്ഥാനം തട്ടിയെടുക്കുമെന്ന് തോന്നി, ദിയ ജനിച്ചത് എനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു, തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ

ഹാപ്പി ബര്‍ത്ത് ഡെ ജിഷിന്‍ എന്നെഴുതിയ ഒരു കേക്ക് മറ്റാരും തന്നെ ഒപ്പമില്ലാതെ ഒറ്റയ്ക്ക് മുറിച്ച് കഴിക്കുകയാണ് ജിഷിന്‍. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ജന്മദിനാശംസകള്‍ അറിയിച്ചത്.

Advertisement