വീട്ടിലെ എന്റെ സ്ഥാനം തട്ടിയെടുക്കുമെന്ന് തോന്നി, ദിയ ജനിച്ചത് എനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു, തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ

702

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

Advertisements

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Also Read: ഞങ്ങള്‍ക്കിടയിലും അഭിപ്രായഭിന്നതകളുണ്ട്, ആ മേഖലയില്‍ എനിക്കുള്ള അറിവും അനുഭവമൊന്നും പൃഥ്വിക്കില്ല, സുപ്രിയ മേനോന്‍ പറയുന്നു

സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അഹാനയെ പോലെ തന്നെ അഹാനയുടെ സഹോദരിമാരും ഇന്ന് സോഷ്യല്‍മീഡിയയില്‍ ആക്ടിവാണ്.

ഇപ്പോഴിതാ അഹാനയുടെ ഏറ്റവും പുതിയ ചിത്രമായ അടിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ അഹാന പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. തന്റെ സഹോദരി ദിയ ജനിച്ചപ്പോള്‍ തനിക്ക് എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ കാളിദാസ് ജയറാമിന്റെ അവസ്ഥയായിരുന്നുവെന്ന് അഹാന പറയുന്നു.

Also Read: ഒരു ഉമ്മ തരാമോ, സെറീനയുടെ പിണക്കം മാറ്റാന്‍ കഷ്ടപ്പെട്ട് റെനീഷ, എത്രമനോഹരമായ സൗഹൃദമെന്ന് ആരാധകര്‍

തനിക്ക് തങ്ങളുടെ വീട്ടിലേക്ക് ഒരു കുഞ്ഞ് കൂടി വരുന്നത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ആ സമയത്ത് ദിയയെ തനിക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നുവെന്നും തന്റെ സ്ഥാനം തട്ടിയെടുക്കാന്‍ വന്ന ദിയയെ കുട കൊണ്ട് അടിച്ചിട്ടുണ്ടായിരുന്നുവെന്നും അമ്മയാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് തന്നതെന്നും അഹാന പറയുന്നു.

Advertisement