ഒരു ഉമ്മ തരാമോ, സെറീനയുടെ പിണക്കം മാറ്റാന്‍ കഷ്ടപ്പെട്ട് റെനീഷ, എത്രമനോഹരമായ സൗഹൃദമെന്ന് ആരാധകര്‍

213

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ്‍ ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുള്ളവരാണ്.

Also Read: മലയാള സിനിമയിലെ ചക്രവര്‍ത്തി, മമ്മൂക്ക പറയുന്നത് എല്ലാവരും അനുസരിക്കും, മോഹന്‍ലാല്‍ പോലും ബഹുമാനിക്കുന്ന വ്യക്തി, താരരാജാവിനെ കുറിച്ച് നാസര്‍ ലത്തീഫ് പറയുന്നു

ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മത്സരാര്‍ത്ഥികളായ റെനീഷയും അഞ്ചൂസും സെറീനയും അടുത്ത സുഹൃത്തുക്കളായി മാറിയിരിക്കുകയാണിപ്പോള്‍. ഇവരുടെ സൗഹൃദ രംഗങ്ങളുടെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ഒരു ടാസ്‌കിന്റെ ഭാഗമായി അഞ്ചൂസും സെറീനയും തമ്മില്‍ ഇടയുകയാണ്. ഇക്കാര്യത്തെ കുറിച്ച് സെറീനയും റെനീഷയും സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റെനീഷ സെറീനയെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല.

അഞ്ചൂസ് ഒരിക്കലും ഇങ്ങനെ പറയരുതായിരുന്നുവെന്നും അവള്‍ക്ക് നാണമുണ്ടോ ഇങ്ങനെ പറയാന്‍ എന്നും സെറീന ചോദിക്കുന്നു. അവളുടെ നാവാണ് ചതിച്ചതെന്നും നാണമുണ്ടോ എന്നൊന്നും അവളോട് ചോദിക്കല്ലേ എന്നും റെനീഷ പറയുന്നു.

Also Read: അലറിക്കരഞ്ഞ് ഏയ്ഞ്ജലിൻ; കൈ തിരിച്ച് ഒടിച്ചെന്ന് പരാതി; നിഷേധിച്ച് ജുനൈസും ‘കൊള്ളക്കാരും’, ബിഗ് ബോസ് വീക്ക്‌ലി ടാസ്‌കിന് അപ്രതീക്ഷിത അവസാനം

ഇതിനിടെ സെറീനയോട് രെനീഷ ഉമ്മ തരുമോ എന്ന് ചോദിക്കുന്നുണ്ട്. സെറീന റെനീഷയ്ക്ക് ഉമ്മ കൊടുക്കുന്നതും വീഡിയോയില്‍ കാണാം. ഇവരുടെ സൗഹൃദം എത്ര മനോഹരമാണെന്നാണ് വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത്.

Advertisement