അലറിക്കരഞ്ഞ് ഏയ്ഞ്ജലിൻ; കൈ തിരിച്ച് ഒടിച്ചെന്ന് പരാതി; നിഷേധിച്ച് ജുനൈസും ‘കൊള്ളക്കാരും’, ബിഗ് ബോസ് വീക്ക്‌ലി ടാസ്‌കിന് അപ്രതീക്ഷിത അവസാനം

341

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിയ ബിഗ്‌ബോസ് അഞ്ചാം സീസൺ സംഭവ ബഹുലമായി മുന്നേറുകയാണ്. സാഹർ ക്യാപ്റ്റനാകാൻ വിസമ്മതിച്ചതോടെ മത്സരത്തിൽ പരാജയപ്പെട്ട രെനീഷയെ ക്യാപ്റ്റനാക്കിയിരിക്കുകയാണ് ഈ വീക്കിൽ ബിഗ് ബോസ്.

ഇതോടെ, ഫ്‌ലോർ ക്ലീനിങ്ങിനായി സാഗർ, ലച്ചു, അഞ്ജു, ജുനൈസ് എന്നിവരെയാണ് റെനീഷ നിയോഗിച്ചത്. ശ്രുതി, അഖിൽ, മനീഷ, ഷിജു, വിഷ്ണു, ദേവു എന്നിവരാണ് കുക്കിങ് ടീമിലുള്ളത്. സെറീന, ഗോപിക, എയ്ഞ്ചലിൻ, റിനോഷ് എന്നിവർ വെസൽ ടീമിലും നാദിറ, ഹനാൻ, ശോഭ, മിഥുൻ തുടങ്ങിയവർ ടോയ്ലെറ്റ് ക്ലീനിങ്ങിനായും ക്യാപ്റ്റനായ റെനീഷ തെരഞ്ഞെടുത്തു.

Advertisements

പിന്നാലെ വീക്ക്‌ലി ടാസ് ആരംഭിക്കുകയും ചെയ്തു. ഇത്തവണ കടൽ പശ്ചാത്തലത്തിൽ മുത്തും പവിഴവും പെറുക്കലും കടൽക്കൊള്ളക്കാരുടെ ആക്രമണവും കരം പിരിവുമൊക്കെയായിരുന്നു തീം. വെള്ളിയാംകല്ല് എന്ന ഗെയിം ആയിരുന്നു ഇത്.

എന്നാൽ ഗെയിം പുരോഗമിക്കവെ കായികമായ ആക്രമണവും കാണാനായി. മത്സ്യത്തൊഴിലാളിയായ ഷിജുവിനെ കടൽക്കൊള്ളക്കാരയി എത്തിയ ജുനൈസ്, സാഗർ, അഖിൽ ഒക്കെ ആക്രമിച്ചത് വലിയ തർക്കത്തിനും ആക്ര മണത്തിനും കാരണമായി.

ALSO READ- അടുപ്പമുള്ള ഡയറക്ടറും റൈറ്ററും നടന്മാരും ഒരുമിക്കുന്ന സിനിമകൾ മാത്രമാണ് ഇപ്പോൾ; മലയാള സിനിമയിൽ ഗ്രൂപ്പിസമെന്ന് സന്തോഷ് എച്ചിക്കാനം

ഷിജുവിന്റെ ബോട്ട് ജുനൈസ്, സാഗർ, അഖിൽ തുടങ്ങിയവർ നശിപ്പിച്ചതിനെ മറ്റുള്ളവരും ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. തുടർന്ന് ബിഗ് ബോസ് കായികമായി നേരിടരുതെന്ന് പറഞ്ഞ് എല്ലാവരേയും അകറ്റി നിർത്തി.

എങ്കിലും കടൽ കൊ ള്ള ക്കാരായി എത്തിയവർ ദേ ഹോ പദ്രവം തുടർന്നു. പിന്നീട് രത്‌നങ്ങൾ കൈയ്യിലുള്ളവരെ ബിഗ് ബോസ് കൺഫെഷൻ റൂമിലേക്ക് വിളിച്ച്, കൈയ്യിൽ എത്ര രത്‌നങ്ങളുണ്ടെന്ന് പറയാൻ ആവശ്യപ്പെടുന്നു.

മത്സരം രണ്ടാം ഘട്ടമെത്തിലെത്തിയപ്പോൾ ഏയ്ഞ്ചലിനെയാണ് കൊള്ളക്കാർ പിടിച്ചത്. ടാസ്‌ക്കിനിടെ ഏയ്ഞ്ചലിന് കാര്യമായി ഉ പ ദ്രവം ഏൽക്കേണ്ടി വന്നെന്നാണ് സൂചന. ഏയ്ഞ്ജലിൻ ഉറക്കെ നിലവിളിക്കുകയും പൊട്ടിക്കരയുകയും ചെയ്തതിനെ തുടർന്ന് ബിഗ് ബോസ് ഏയ്ഞ്ചലിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് എന്തുപറ്റിയെന്ന് ചോദിച്ചു.

ALSO READ- ആ സമയത്ത് 17 വയസേയുള്ളൂ; എങ്ങനെ വൈറലായി എന്ന് അറിയില്ല; സൂര്യയോട് ഹഗ് ചോദിക്കുന്ന വീഡിയോയെ കുറിച്ച് നടി അഹാന

അവർ ദേഹത്തു പിടിച്ച് വിരലു പിടിച്ച് തിരിച്ചെന്ന് പറഞ്ഞ് ഏയ്ഞ്ചലിൻ കരയുയകയായിരുന്നു. ഇതിനിടെ ജുനൈസും മറ്റ് കൊ ള്ളക്കാരും ഏയ് ഞ്ജലിനെ ഉപ ദ്രവിച്ചില്ലെന്നും രത്‌നങ്ങൾ ചോദിച്ചപ്പോൾ തരണമായിരുന്നു എന്നും പരയു്‌നുണ്ട്. ശോഭ ഇതിനെ ശക്തമായി എ തിർ ക്കുന്നതും വീഡിയോയിൽ കാണാം.

ഇതോടെ, ഇതൊരു ഗെയിമാണെന്ന് എയ്ഞ്ചലിനെ ബിഗ് ബോസ് ഓർമ്മിപ്പിച്ചു. തന്റെ വിരൽ പിടിച്ച് തിരിച്ചാൽ തനിക്ക് ദേഷ്യം വരും. തിരിച്ചടിച്ചു കഴിഞ്ഞാൽ ഇവറ്റകളൊക്കെ എവിടെ പോയി കിടക്കുമെന്ന് തനിക്കറിയില്ലെന്നും ഇതോടെ താൻ പിന്നെ ഷോയിൽ നിന്ന് പുറത്താകുമെന്നും ഏയ്ഞ്ചലിൻ കരഞ്ഞു കൊണ്ട് പറയുകയായിരുന്നു.


ഇതോടെ ഏയ്ഞ്ചലിനെ സമാധാനിപ്പിച്ച് ബിഗ് ബോസ് ഡോക്ടറ പറഞ്ഞുവിടുകയായിരുന്നു. ഡോക്ടർ വന്നു ഏയ്ഞ്ജലിനെ പരിശോധിച്ച് ഭയക്കാനൊന്നുമില്ല എന്ന് ബിഗ് ബോസ് അറിയിച്ചുു. പിന്നീട് മത്സരാർഥികളോട് ഗെയിം അവസാനിച്ചുവെന്ന് ബിഗ് ബോസ് അറിയിച്ചതോടെ എപ്പിസോഡ് അവസാനിക്കുകയായിരുന്നു.

Advertisement