ആ സമയത്ത് 17 വയസേയുള്ളൂ; എങ്ങനെ വൈറലായി എന്ന് അറിയില്ല; സൂര്യയോട് ഹഗ് ചോദിക്കുന്ന വീഡിയോയെ കുറിച്ച് നടി അഹാന

242

നടൻ കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളുമെല്ലാം സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളിൽ നായികയായി തിളങ്ങുകയുമാണ്. ഞാൻ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ പിടിച്ച് നിൽക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Advertisements

സോഷ്യൽമീഡിയയിൽ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം കുടുംബത്തോടൊപ്പം വിദേശത്ത് അവധിക്കാലം ആഘോഷിക്കുകയാണ്.

ഇതിനിടെ താരത്തിന്റെ മുൻപത്തെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ഇതിനെ കുറിച്ച് പ്രതികരിച്ച് അഹാന തന്നെ രംഗത്തെത്തിയിട്ടുണ്ട്. അഹാനയും സൂര്യയും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യൽമീഡിയയിലൂടെ വൈറലായത്.

ALSO READ- നായികയായ ചിത്രത്തിലെ ആദ്യ ഡയലോഗിൽ തന്നെ തീയേറ്ററിൽ കൂവൽ; അഭിനയം നിർത്താൻ ആലോചിച്ചു: ലെന

ഇതിനെ കുറിച്ചാണ് താരം വിശദീകരിക്കുന്നത്. തനിക്കൊരുപാട് ഇഷ്ടമുള്ള നടനാണ് സൂര്യ. ചെന്നൈയിൽ പഠിച്ചിരുന്ന സമയത്ത് കോളേജിൽ സൂര്യ വന്നപ്പോൾ അദ്ദേഹത്തിനൊപ്പം ഫോട്ടോ എടുക്കണം എന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് ഹഗ് ചെയ്യട്ടെ എന്ന ചോദ്യം ചോദിച്ചതും ഹഗ് ചെയ്തതെന്നും അഹാന പറയുന്നു.

ചെന്നൈയിലെ കോളേജിൽ ജോയിൻ ചെയ്ത് ഒരാഴ്ച ആയിരുന്നുള്ളൂ. അന്നെനിക്ക് 17 വയസായിരുന്നു. സിങ്കം 2 ക്രൂ പ്രമോഷന് വേണ്ടി കോളേജിലേക്ക് വന്നു. വിജയ് ടിവിയുടെ പരിപാടിയായിരുന്നു. മുൻപ് സ്‌കൂളിൽ സെലിബ്രിറ്റികളൊക്കെ വരുമായിരുന്നുവെങ്കിലും ഇത്രയും വലിയ പരിപാടിയൊന്നും കണ്ടിരുന്നില്ല. നാളെ കോളേജിൽ സൂര്യ വരുന്നുണ്ടെന്ന് കേട്ടതും വലിയ ആവേശമായി എന്നാണ് അഹാന പറയുന്നത്.

സൂര്യ വരുന്നമെന്ന് അറിഞ്ഞ സമയം ചോദ്യം ചോദിക്കാനായി കുറച്ചുപേരോട് പറഞ്ഞിരുന്നു. ആ കൂട്ടത്തിൽ തന്നെയും സെലക്റ്റ് ചെയ്തു. സൂര്യയ്ക്ക് ഒപ്പം ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഫോട്ടോ എടുക്കാൻ ആഗ്രഹമുണ്ടെന്നും, ഒരു ഷെയ്ക്ക്ഹാൻഡ് ചോദിച്ചാലോ എന്ന് സുഹൃത്തിനോട് ചോദിച്ചിരുന്നു. അപ്പോളാണ് എന്തിന് ഷെയ്ക്ക്ഹാൻഡ്? ഹഗ് ചോദിക്കൂ എന്ന് പറഞ്ഞത്. എന്തോ ഭാഗ്യത്തിന് തന്നെ സ്റ്റേജിലേക്ക് വിളിപ്പിക്കുകയായിരുന്നു.

ALSO READ- കുറിച്ച് വെച്ചോളൂ, ഇയാൾ സൂപ്പർ താരമാവാൻ അധികം സമയമെടുക്കില്ല, മലയാള സിനിമയിൽ ഇനി ഇയാളുടെ ആധിപത്യം ആയിരിക്കും: മഹാനടൻ പ്രേം നസീർ അന്ന് ലാലേട്ടനെ കുറിച്ച് പറഞ്ഞത്

അങ്ങനെയാണ് സ്റ്റേജിൽ വെച്ച് ഹഗ് ചെയ്‌തോട്ടെ എന്ന് ചോദിച്ചത്. ആ കാലഘട്ടത്തിലെ വീഡിയോ എങ്ങനെയാണ് പൊങ്ങി വന്നതെന്ന് അറിയില്ല. എന്നെങ്കിലും അത് വരുമെന്ന് അറിയാമായിരുന്നെന്നും താരം പറഞ്ഞു.

കൂടാതെ, 17 വയസുള്ളൊരു ചെറുപ്പക്കാരൻ ഹഗ് ചെയ്തോട്ടെ എന്ന് ചോദിച്ചാൽ വാ മോനെ എന്ന് പറയുമെന്നും, അത് താൻ ചോദിക്കുന്ന സമയത്ത് 17 വയസേയുള്ളൂവെന്നും ബ്രദർലി ഫീലുള്ള 15 വയസ് കൂടുതലുള്ള ആളോടാണ് ഹഗ് ചോദിച്ചതെന്നുമാണ് അഹാന പറയുന്നത്.

മാത്രമല്ല, ഹഗ് സെ ക്ഷ്വ ലായിട്ടുള്ള കാര്യമൊന്നുമല്ല. വളരെയധികം സ്നേഹത്തോടെ എന്നോടൊരു കുഞ്ഞ് ഹഗ് ചോദിച്ചാൽ താൻ ചേർത്തുപിടിക്കുമെന്നാണ് അഹാന പറയുന്നത്.

Advertisement