അടുപ്പമുള്ള ഡയറക്ടറും റൈറ്ററും നടന്മാരും ഒരുമിക്കുന്ന സിനിമകൾ മാത്രമാണ് ഇപ്പോൾ; മലയാള സിനിമയിൽ ഗ്രൂപ്പിസമെന്ന് സന്തോഷ് എച്ചിക്കാനം

448

മലയാളത്തിന്റെ താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്ത് തുടങ്ങി പിന്നീട് മലയാള സിനിമാ ലോകത്ത് നിന്നു തന്നെ മാറ്റി നിർത്താനാവാത്ത ശക്തികളായി വളരുകയായിരുന്നു. വിജയഫോർമുലകളിൽ വിശ്വസിക്കുന്നത് കൊണ്ട് തന്നെ സൂപ്പർതാരങ്ങൾ ഉൾപ്പടെയുള്ളവർ സ്ഥിരമായി ഒരേ സംവിധായകരോടും എഴുത്തുകാരോടും ഒപ്പം വർക്ക് ചെയ്യുന്നത് പതിവാണ്. ഇതിനെ ലോബിയായി തെറ്റിധരിക്കാമെന്ന് പ്രതികരിക്കുകയാണ് എഴുത്തുകാരൻ സന്തോഷ് എച്ചിക്കാനം.

മലയാള സിനിമയിൽ ഗ്രൂപ്പിസമുണ്ടെന്നും തിരക്കഥാകൃത്ത് കൂടിയായ സന്തോഷ് എച്ചിക്കാനം പറയുകയാണ്. മാനസികമായി അടുപ്പമുള്ള ഡയറക്ടറും റൈറ്ററും നടന്മാരും ഒരുമിക്കുന്ന സിനിമകളാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇതിനെ ലോബിയെന്ന് ആളുകൾ തെറ്റിദ്ധരിക്കുമെന്നാണ് സന്തോഷ് എച്ചിക്കാനത്തിന്റെ വാക്കുകൾ.

Advertisements

പണ്ട് മോഹൻലാലും മമ്മൂട്ടിയും വ്യത്യസ്തരായ സംവിധായകരുടെ കൂടെ സിനിമ ചെയ്തവരാണ്. അതുകൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അവതരിപ്പിക്കുന്നത്. അങ്ങനെ മാത്രമെ അവർക്ക് അവരുടെ അഭിനയ ലോകത്തെ വിശാലമാക്കാൻ കഴിയുകയുള്ളൂ.

ALSO READ- ആ സമയത്ത് 17 വയസേയുള്ളൂ; എങ്ങനെ വൈറലായി എന്ന് അറിയില്ല; സൂര്യയോട് ഹഗ് ചോദിക്കുന്ന വീഡിയോയെ കുറിച്ച് നടി അഹാന

പക്ഷെ, ഇന്നൊരു സംവിധായകന്റെ കീഴിൽ മാത്രം ഒരു നടൻ നിൽക്കുമ്പോൾ ആ സംവിധായകന്റെ മാനസികാവസ്ഥക്ക് അനുസരിച്ചുള്ള കഥാപാത്രങ്ങൾ മാത്രം ആ നടൻ അവതരിപ്പിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ കരിയറിലെ വിശാലമായ ലോകത്തേക്ക് ആ നടന് എത്താൻ കഴിയില്ല. അത് ആ നടന്റെ പരാജയമാണെന്നും സന്തോഷ് എച്ചിക്കാനം പറഞ്ഞു.

‘മലയാള സിനിമയിൽ ഗ്രൂപ്പിസമുണ്ട്. അതിനെ പക്ഷെ രണ്ട് രീതിയിൽ കാണാൻ കഴിയും. ഞാൻ ഒരു ഡയറക്ടർ ആണെങ്കിൽ എന്നോട് മാനസികമായി പൊരുത്തപ്പെടുന്ന ഒരു റൈറ്ററും ഉണ്ടാവുന്നു.’

‘ഉദാഹരണമായി, ശ്രീനിവാസനും പ്രിയദർശനും ഒരുപാട് സിനിമകൾ ചെയ്തിരിക്കുന്നു. അതുപോലെ ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും, പദ്മരാജനും ഭരതനും ഒക്കെ ഒരുമിച്ച് എത്ര സിനിമകൾ ചെയ്തിരിക്കുന്നു. അവർക്ക് മാനസികമായി ഒരു പൊരുത്തമുണ്ടാകും.’

ALSO READ-നായികയായ ചിത്രത്തിലെ ആദ്യ ഡയലോഗിൽ തന്നെ തീയേറ്ററിൽ കൂവൽ; അഭിനയം നിർത്താൻ ആലോചിച്ചു: ലെന

‘അവരുടെ ക്യാമറമാൻ അവർക്ക് ഒരു നടൻ തുടങ്ങി തങ്ങളുടെ കംഫേർട്ട് സ്പേസിൽ നിന്നുകൊണ്ടാണ് അവർ സിനിമ ചെയ്ത് കൊണ്ടിരിക്കുന്നത്. ഈ ഒരു പ്രശ്നം ഇത്രമാത്രമേ ഉള്ളൂ, അത് വേറെ സ്ഥലത്തും പറഞ്ഞിട്ടുണ്ട്. ഇതിനെ പലരും ലോബിയെന്ന് തെറ്റിദ്ധരിക്കാ’മെന്നും എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Advertisement