‘എന്നെ മലയാള സിനിമയിൽ ഒതുക്കാൻ ശ്രമം നടന്നിരുന്നു’; ഇപ്പോൾ പഴയ പോലെ അല്ല, നടിമാർ പരസ്പരം പിന്തുണയ്ക്കുന്നുണ്ട്: നവ്യ നായർ

1225

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. കലോത്സവ വേദിയികളിൽ നിന്നും മലയാള സിനിമയിൽ എത്തി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായർ. സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു നവ്യാ നായർ. സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയിൽ നായിക പദത്തിൽ ഏറ്റവും മുൻനിരയിൽ ഉയർന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായർ.

Advertisements

തമിഴകത്തും നായികയായി നവ്യ നായർ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ പത്തു വർഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ഇന്ന് സോഷ്യൽമീഡിയയിലും സജീവമാണ് താരം.

ALSO READ- അലറിക്കരഞ്ഞ് ഏയ്ഞ്ജലിൻ; കൈ തിരിച്ച് ഒടിച്ചെന്ന് പരാതി; നിഷേധിച്ച് ജുനൈസും ‘കൊള്ളക്കാരും’, ബിഗ് ബോസ് വീക്ക്‌ലി ടാസ്‌കിന് അപ്രതീക്ഷിത അവസാനം

ഇപ്പോഴിതാ വിവാഹശേഷം നൃത്തത്തിലേക്കും സിനിമയിലേക്കും തിരിച്ചെത്തിയതിന്റെ കാരണം പറയുകയാണ് നവ്യ. അഭിനയത്തിൽ നിന്നും മാറി നിന്നപ്പോഴാണ് തനിക്ക് പല കാര്യങ്ങളും മനസ്സിലായതെന്നും പ്രസവത്തിന് ശേഷം മാനസികവും ശാരീരികവുമായ ചില മാറ്റങ്ങൾ തനിക്ക് സംഭവിച്ചിരുന്നുവെന്നും നവ്യ പറയുന്നു.

എന്തെങ്കിലും കാര്യത്തിൽ എൻഗേജ്ഡ് ആയിട്ടില്ലെങ്കിൽ മനസ്സ് മരവിച്ച് പോകുമെന്ന് തോന്നി. അങ്ങനെയാണ് ഡാൻസിലേക്ക് തിരികെ എത്തിയതെന്നും പിന്നീട് അഭിനയത്തിലേക്കും എത്തിയതെന്നും ഇപ്പോൾ ജീവിതത്തിൽ നല്ല തിരക്കിലാണെന്നും നവ്യ പറയുന്നു.

മുമ്പത്തെ പോലെയല്ല ഇപ്പോൾ മലയാള സിനിമാലോകമെന്നും നടി നവ്യ നായർ പറയുന്നുണ്ട്. നായികമാർ പഴയ കാലത്തേക്കാൾ ഇപ്പോൾ പരസ്പരം ഏറെ പിന്തുണയ്ക്കുന്നുണ്ട്. തന്റെ സിനിമയുടെ പുതിയ പോസ്റ്റർ മഞ്ജു ചേച്ചി പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും നവ്യ പറഞ്ഞു.

അതേസമയം, മുൻപ് തന്നെ മലയാള സിനിമയിൽ ഒതുക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നും നവ്യ നായർ പറയുന്നു. തനിക്കെതിരെ അത്തരത്തിൽ ചിലർ പ്രവർത്തിച്ചിരുന്നവെന്ന് കേട്ടിട്ടുണ്ട്.

ALSO READ-രണ്ട് തവണ കല്യാണം മുടക്കി വീണ്ടും ക്യാൻസറെത്തി; തളരാതെ സ്‌റ്റെഫി തോമസ്; ബ്രൈഡൽ വേഷത്തിലെത്തിയ സ്‌റ്റെഫിയുടെ പോ രാട്ട ത്തിന്റെ കഥ

ഇന്നത്തെ സിനിമയിൽ അഭിനേതാക്കളുടെ അവസരം നിഷേധിക്കുന്ന പ്രവണതയില്ല എന്ന് തോന്നുന്നു. പണ്ട് നായികമാരെ മാറ്റുന്ന പ്രവണത ഉണ്ടായിരുന്നു. തനിക്കും അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. അത് വിശദീകരിക്കുന്നില്ല, പക്ഷേ ഉണ്ടായിട്ടുണ്ടെന്നാണ് നവ്യ പറയുന്നത്.

തനിക്ക് എതിരെ അത്തരത്തിൽ പ്രവർത്തിച്ചിരുന്നു എന്ന് മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമയിൽ മാറ്റി നിർത്തിയതായിട്ട് താൻ അറിഞ്ഞിട്ടുണ്ടെന്നും നവ്യ നായർ പറഞ്ഞു.

Advertisement