പ്രണയിനിക്ക് ഒപ്പം സന്തോഷദിനം ആഘോഷിച്ച് കുഞ്ചാക്കോ ബോബൻ; നീ എനിക്ക് ആരാണെന്ന് ഇപ്പോഴും പറയാൻ കഴിയില്ലെന്ന് താരം

619

തൊണ്ണൂറുകളിൽ ചോക്ലേറ്റ് ഹീറോയായി നിറഞ്ഞ് നിന്ന കുഞ്ചാക്കോ ബോബൻ മറ്റൊരു പ്രണയത്തിലാണെന്ന് ആരാധികമാർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. മലയാളി പെൺകുട്ടികൾ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച അപൂർവ്വം നായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. എന്നാൽ 2005 ഏപ്രിൽ രണ്ടിന് എല്ലാ ആരാധികമാരെയും നിരാശരാക്കി കൊണ്ട് നടൻ വിവാഹിതനാവുകയായിരുന്നു.

വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് ചാക്കോച്ചനും പ്രിയയും തമ്മിൽ വിവാഹിതരാവുന്നത്. വീണ്ടുമൊരു ഏപ്രിൽ രണ്ട് വരുമ്പോൾ വിവാഹ ജീവിതത്തിന്റെ പതിനെട്ട് വർഷങ്ങൾ പൂർത്തിയാക്കുകയാണ് താരദമ്പതിമാർ.

Advertisements

ഇത്തവണയും മകൻ ഇസഹാക്കിന്റെ സാന്നിധ്യത്തിു വിവാഹ വാർഷികാഘോഷം ചാക്കോച്ചനും പ്രിയയും സംഘടിപ്പിച്ചിരുന്നു. പ്രിയയും ചാക്കോച്ചനും പ്രണയിച്ചാണ് വിവാഹം ചെയ്തത്. പിന്നീട് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാരർഥനയ്ക്കും ശേഷം 2019ലാണ് ഇരുവർക്കും ഇസ്ഹാക്ക് എന്ന മകൻ പിറന്നത്. താരദമ്പതിമാരുടെ ജീവിതത്തിലെ മക്കളില്ലെന്ന സന്തോഷം അതോടെ മാഞ്ഞുപോവുകയായിരുന്നു.

ALSO READ- ‘എന്നെ മലയാള സിനിമയിൽ ഒതുക്കാൻ ശ്രമം നടന്നിരുന്നു’; ഇപ്പോൾ പഴയ പോലെ അല്ല, നടിമാർ പരസ്പരം പിന്തുണയ്ക്കുന്നുണ്ട്: നവ്യ നായർ

ഇപ്പോഴിതാ വിവാഹവാർഷികം ആഘോഷമാക്കിയതിന് പിന്നാലെ കുഞ്ചാക്കോയുടെ കുടുംബം മറ്റൊരു ആഘോഷത്തിലാണ്. പ്രിയ കുഞ്ചാക്കോയുടെ പിറന്നാളാണ് കുടുംബം സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിച്ച് ആഘോഷിച്ചിരിക്കുന്നത്.

‘എന്റെ പ്രണയിനിക്കൊപ്പം ഈ ദിവസം ആഘോഷിച്ചു. നീ എനിക്ക് ആരാണെന്ന് എനിക്കിപ്പോഴും പറയാൻ കഴിയില്ലെന്നും, എന്നാൽ എനിക്ക് എല്ലാമെല്ലാമാണെ’ന്നും ചാക്കോച്ചൻ പറയുകയാണ്. ഈ ചടങ്ങിന് നിരവധി സെലിബ്രിറ്റികളാണ് എത്തിയത് .

ALSO READ-അലറിക്കരഞ്ഞ് ഏയ്ഞ്ജലിൻ; കൈ തിരിച്ച് ഒടിച്ചെന്ന് പരാതി; നിഷേധിച്ച് ജുനൈസും ‘കൊള്ളക്കാരും’, ബിഗ് ബോസ് വീക്ക്‌ലി ടാസ്‌കിന് അപ്രതീക്ഷിത അവസാനം

സംവിധായകൻ രതീഷ് ബാല കൃഷ്ണ പൊതു വാൾ, മഞ്ജു വാര്യർ, രമേശ് പിഷാരടി തുടങ്ങിയവരെല്ലാം പ്രിയയുടെ ബർത്ത് ഡേ ആഘോഷമാക്കാനായി എത്തിയിരുന്നു. ‘എന്റെ ലേഡിയുടെ ജന്മദിനെ കളറാക്കാൻ കുറച്ച് അതിശയകരമായ ആളുകളും എത്തിയിരുന്നു. എല്ലാവരും വളരെ സ്‌നേഹവും രസകരമായ നിമിഷങ്ങളും കൊണ്ട് ബർത്ത് ഡേ ഭംഗിയാക്കി. എല്ലാവരുടെയും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദി’യെന്നും കുഞ്ചാക്കോ ബോബൻ പിന്നീട് കുറിച്ചു.

വൻ ആഘോഷമാക്കിയില്ലെങ്കിലും കുഞ്ചാക്കോയും കുടുംബവും നന്നായി തന്നെയാണ് പ്രിയയുടെ പിറന്നാൾ സന്തോഷത്തോടെ കൊണ്ടാടിയത്. ഇപ്പോഴിതാ കുഞ്ചാക്കോയുടെ പ്രിയപത്‌നിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകരും.

Advertisement