എന്റെ പ്രണയം, ആ തിയ്യതി അടുക്കുന്തോറും ഞാന്‍ ആകാംഷയിലാണ്, നടന്‍ ജിത്തു പറയുന്നു

220

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ജിത്തു വേണുഗോപാല്‍. ഇന്ന് മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന ജിത്തു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സീത കല്യാണം സീരിയലിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

Advertisements

ഇപ്പോള്‍ ഏഷ്യാനെറ്റിലെ തന്നെ മൗനരാഗം എന്ന സീരിയലിലാണ് നടന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒത്തിരി സജീവമാണ് ജിത്തു. തന്റെ വിശേഷങ്ങളെല്ലാം നടന്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read: ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കാലുവരെ പിടിച്ചിട്ടുണ്ട്, ഒത്തിരി കരഞ്ഞിട്ടുണ്ട്, മനസ്സുതുറന്ന് അഭിരാമി സുരേഷ്

ജിത്തുവിന്റെ വിവാഹം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നിശ്ചയിച്ചിരുന്നത്. നവംബര്‍ 19നാണ് വിവാഹം. കാവേരിയാണ് താരത്തിന്റെ ഭാവി വധു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോയിലൂടെയാണ് ജിത്തു കാവേരിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.

ഇതാണ് തന്റെ പ്രണയമെന്നും ഇതാണ് തന്റെ പങ്കാളിയെന്നും പറഞ്ഞുകൊണ്ടായിരുന്നു ജിത്തു കാവേരിയെ പരിചയപ്പെടുത്തിയത്. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കാവേരിക്കൊപ്പമുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുയാണ് ജിത്തു.

Also Read; ആണാണോ അതോ പെണ്ണാണോ എന്ന് ചോദ്യം, യുകെജി മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണെന്ന് അഞ്ജു റോഷ്, മനസ്സുതുറന്ന് താരം

വിവാഹത്തിന്റെ ദിവസം അടുക്കുന്തോറും താന്‍ ഭയങ്കര ആകാംഷയിലാണെന്നും കാവേരി തന്റെ ജീവിതത്തിലെ കഥയാണെന്നും ഇതിന്റെ അവസാനം എന്താണെന്ന് അറിയില്ലെന്നും ജിത്തു പറയുന്നു.

Advertisement