ആണാണോ അതോ പെണ്ണാണോ എന്ന് ചോദ്യം, യുകെജി മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണെന്ന് അഞ്ജു റോഷ്, മനസ്സുതുറന്ന് താരം

361

അവതാരകയായി എത്തി മലയാള സിനിമയിലേക്ക് ചുവടുവെച്ച നടിയാണ് അഞ്ജു റോഷ്. നടി അനുമോളാണ് അഞ്ജുവിനെ അഭിനയരംഗത്തേക്ക് കൈ പിടിച്ച് കയറ്റിയത്. അതുകൊണ്ടുതന്നെ തന്റെ അഭിനയ ജീവിതത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ അഞ്ജു അനുമോള്‍ക്ക് കൊടുക്കുന്നുണ്ട്.

Advertisements

സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഞ്ജു റോഷ്. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അഭിനയരംഗത്തേക്ക് താന്‍ എത്തുമെന്ന് ഉറപ്പായിരുന്നുവെന്നും ഒരു ലക്ഷ്യം നമ്മുടെ ജീവിതത്തിലുണ്ടെങ്കില്‍ നമ്മള്‍ ആ ലക്ഷ്യം നേടാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ ഉറപ്പായും നമ്മള്‍ക്ക് അത് നേടാനാവുമെന്നും അഞ്ജു പറയുന്നു.

Also Read: അനുവാദമില്ലാതെ പെട്ടെന്ന് കമലഹാസന്‍ കയറി ചുംബിച്ചു, ഞെട്ടിത്തരിച്ച് രേഖ, പിതാവ് കണ്ടാല്‍ അസ്വസ്ഥനാവുമെന്ന് പേടി, തമിഴ്‌സിനിമയെ നടുക്കിയ ഗോസിപ്പ്

അഞ്ജുവിനെ ‘അഭി വെഴ്‌സസ് മഹി’യുടെ സമയത്താണ് സംവിധായകന്‍ രാജേഷ് തലച്ചിറ ‘ലേഡീസ് റൂമി’ലേക്ക് വിളിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ആണാണോ അതോ പെണ്ണാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല ആള്‍ക്കാര്‍ തന്നോട് ഈ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിട്ടെന്നംു യുകെജി കാലം മുതലേ താന്‍ ഈ ചോദ്യം കേള്‍ക്കാറുണ്ടെന്നും അഞ്ജു പറയുന്നു. എന്നാല്‍ ലേഡീസ് റൂമിലെത്തിയപ്പോള്‍ ഈ ചോദ്യം ചോദിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.

Also Read: ഇനി ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മനസ്സിലായി, വിവാഹമോചനത്തിന് ശേഷം ഒരു ചായ കുടിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്, സുരഭി ലക്ഷ്മി പറയുന്നു

പക്ഷേ ഈ ചോദ്യം കേട്ട് കേട്ട് തനിക്ക് ശീലമായെന്നും തനിക്ക് വരുന്ന പോസിറ്റീവ് നെഗറ്റീവ് കമന്റ്‌സുകള്‍ എല്ലാം സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും അഞ്ജു പറയുന്നു.

Advertisement