അനുവാദമില്ലാതെ പെട്ടെന്ന് കമലഹാസന്‍ കയറി ചുംബിച്ചു, ഞെട്ടിത്തരിച്ച് രേഖ, പിതാവ് കണ്ടാല്‍ അസ്വസ്ഥനാവുമെന്ന് പേടി, തമിഴ്‌സിനിമയെ നടുക്കിയ ഗോസിപ്പ്

633

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് സൂപ്പര്‍ നായികയായി അരങ്ങു വാണിരുന്ന താരസുന്ദരി ആയിരുന്നു നടി രേഖ. 1986 ല്‍ ഭാരതിരാജയുടെ സംവിധാനത്തില്‍ സത്യരാജ് നായകനായി എത്തിയ കടലോര കവിതകള്‍ എന്ന സിനിമയിലൂടെ ആണ് രേഖ അഭിനയ രംഗത്തേക്ക് എത്തുന്നത്.

സിദ്ധിഖ് ലാല്‍ സംവിധാന ജോഡിയുടെ ആദ്യ ചിത്രമായ റാംജിറാവ് സ്പീക്കിംഗ് ആയിരുന്നു രേഖയുടെ ആദ്യ മലയാള ചിത്രം, മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന രേഖ നിരവധി വിജയചിത്രങ്ങളില്‍ നായികയായി മാറിയിരുന്നു.

Advertisements

കമല്‍ ഹാസന്‍ മമ്മൂട്ടി മോഹന്‍ലാല്‍ രജനികാന്ത് അടക്കമുള്ള സൂപ്പര്‍ സ്റ്റാറുകളുട ചിത്രങ്ങളിലെ സ്ഥിരം സാനിധ്യം ആയിരുന്ന രേഖ. ഇപ്പോഴും സിനിമാ രംഗത്ത് സജീവമാണ് രേഖ. മലയാളത്തില്‍ മോഹന്‍ലാല്‍ രേഖ കൂട്ടുകെട്ടില്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടായിരുന്നു.

Also Read: ഇനി ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മനസ്സിലായി, വിവാഹമോചനത്തിന് ശേഷം ഒരു ചായ കുടിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്, സുരഭി ലക്ഷ്മി പറയുന്നു

രേഖ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത് 1986 പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന ചിത്രത്തിലൂടെയാണ്. പ്രശസ്ത സംവിധായകന്‍ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ കമലഹാസനായിരുന്നു നായകന്‍. കമിതാക്കളായായിരുന്നു രേഖയും കമലഹാസനും ഈ ചിത്രത്തില്‍ അഭിനയിച്ചത്.

ചിത്രത്തില്‍ ഇരുവരും വെള്ളച്ചാട്ടത്തിന് മുകളില്‍ നി്ന്നും താഴേക്ക് ചാടുന്ന ഒരു സീനുണ്ട്, അതിനിടെ കമലഹാസന്‍ പെട്ടെന്ന് രേഖയെ കയറി ചുംബിച്ചു. ഈ രംഗം തന്റെ സമ്മതമില്ലാതെയാണ് സംവിധായകന്‍ ചിത്രൂകരിച്ചതെന്ന് രേഖ പിന്നീട് പറഞ്ഞിരുന്നു.

Also Read: അവസരത്തിനായി കിടക്ക പങ്കിട്ടാലും ചില സംവിധായകർ പിറ്റേ ദിവസം കണ്ട ഭാവം നടിക്കില്ല; വെളിപ്പെടുത്തലുമായി ഇലിയാണ ഡിക്രൂസ്

എന്നാല്‍ ആ രംഗം കമിതാക്കള്‍ക്കിടയിലെ പ്രണയം കാണിക്കാന്‍ വേണ്ടി ചെയ്തതാണെന്നും അതില്‍ വേറെയൊന്നുമില്ലെന്നും സംവിധായകനും പ്രതികരിച്ചു. ആ സംഭവം വലിയ വിവാദമായിരുന്നു. രേഖയെ കമലഹാസന്‍ പീഡിപ്പിച്ചുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

അത് ഇരുവരുടെയും കരിയറിനെ തന്നെ ബാധിച്ചിരുന്നു. പിന്നീട് രേഖ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സംവിധായകനും കമലഹാസനും ഒരുപാട് ആലോചിച്ച് ചെയ്തതാണ് ഈ സീനെന്നും അനാവശ്യമായ വിവാദമാണ് ഉണ്ടായതെന്നും രേഖ പറഞ്ഞിരുന്നു.

Advertisement