പ്രേംനസീറിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു, ലാലിന്റെ ജന്മദിനത്തില്‍ എനിക്ക് പറയാനുള്ളത് ഇതുമാത്രം, ആശംസകളുമായി കമല്‍ഹാസന്‍

148

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. 64ാം ജന്മദിനം ആഘോഷമാക്കുന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ലാലേട്ടന് സിനിമാ സാംസ്്കാരിക ലോകം ഒന്നടങ്കം ആശംസകള്‍ അറിയിച്ചിരുന്നു.

Advertisements

44 വര്‍ഷത്തോളമായി അഭിനയജീവിതത്തില്‍ സജീവമാണ് മോഹന്‍ലാല്‍. ഇതിനോടകം 350ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചുകഴിഞ്ഞു. ഇനിയും വരാനിരിക്കുന്നത് ഒത്തിരി സിനിമകളാണ്. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

Also Read:പൃഥ്വിരാജിന് കോമഡി വേഷം ചേരില്ലെന്നായിരുന്നു പലരും കരുതിയത്, സിനിമ കണ്ടപ്പോള്‍ അഭിപ്രായം മാറി, പൃഥ്വിരാജിനെ കോമഡി കഥാപാത്രം ചെയ്യിപ്പിക്കാനുണ്ടായ കാരണം പറഞ്ഞ് സംവിധായകന്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ പലരും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹന്‍ലാലിനെ കുറിച്ച് കമല്‍ഹാസന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

പല ആസ്വാദനിലവാരമുള്ള പ്രേക്ഷകര്‍ക്ക് മുന്നില്‍ 400നടുത്ത് സിനിമകള്‍ ചെയ്യുക എന്നത് ചെറിയ കാര്യമല്ലെന്നും 500 സിനിമകളില്‍ അഭിനയിച്ച പ്രേംനസീറിന്റെ റെക്കോര്‍ഡ് മോഹന്‍ലാല്‍ തകര്‍ത്തുകാണാന്‍ ആഗ്രഹമുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Also Read:അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക്, തുടക്കം വിജയകരമല്ലാതിരുന്നിട്ടും പൊരുതി, ഇന്ന് സിനിമയില്‍ 30 വര്‍ഷങ്ങള്‍ പിന്നിട്ട് ബിജു മേനോന്‍

സോഷ്യല്‍മീഡിയ പേജിലൂടെയാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ തനിക്ക് പറയാനുള്ളത് ഇക്കാര്യമാണെന്നും ഇനിയും നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ആശംസകള്‍ നേരുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Advertisement