താരരാജാവ് മോഹന്‍ലാലിന് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി കണ്ണപ്പ ടീം, 100കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍

25

മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയ തെലുങ്ക് സിനിമയാണ് കണ്ണപ്പ. വിഷ്ണു മഞ്ചു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Advertisements

ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാര്‍ സിംഗാണ്. സിനിമയുമായി ബന്ധപ്പെട്ടുള്ള ഓരോ പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ആകാംഷയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ സര്‍പ്രൈസ് സമ്മാനം നല്‍കിയിരിക്കുകയാണ് കണ്ണപ്പ ടീം.

Also Read:പ്രേംനസീറിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു, ലാലിന്റെ ജന്മദിനത്തില്‍ എനിക്ക് പറയാനുള്ളത് ഇതുമാത്രം, ആശംസകളുമായി കമല്‍ഹാസന്‍

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാായ മോഹന്‍ലാലിന്റെ ജന്മദിനം. ലാലേട്ടന്റെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് പോസ്റ്ററാണ് കണ്ണപ്പ ടീം പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ഫോട്ടോയ്‌ക്കൊപ്പം പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റര്‍.

ഈ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആരാധകരൊന്നടങ്കം പോസ്റ്റര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പോസ്റ്ററില്‍ ബാക്ക്ഗ്രൗണ്ടില്‍ അമ്പും വില്ലും ഏന്തി നില്‍ക്കുന്ന ഒരാളെ കാണാനാവും.

Also Read:പൃഥ്വിരാജിന് കോമഡി വേഷം ചേരില്ലെന്നായിരുന്നു പലരും കരുതിയത്, സിനിമ കണ്ടപ്പോള്‍ അഭിപ്രായം മാറി, പൃഥ്വിരാജിനെ കോമഡി കഥാപാത്രം ചെയ്യിപ്പിക്കാനുണ്ടായ കാരണം പറഞ്ഞ് സംവിധായകന്‍

ഇത് മോഹന്‍ലാല്‍ കഥാപാത്രമാണോ അല്ലയോ എന്ന സംശയത്തിലാണ് ആരാധകര്‍. അതേക്കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.ചിത്രത്തിന്റെ ടീസര്‍ ജൂണ്‍ 13 ന് പുറത്തുവിടുമെന്നാണ് വിവരം.

Advertisement