മമ്മൂട്ടി സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കി, പല സിനിമകളില്‍ നിന്നും ഒഴിവാക്കി, സത്യാവസ്ഥ വെളിപ്പെടുത്തി ഉഷ

308

ഒരുകാലത്ത് മലയാളത്തിലെ പ്രമുഖ താരങ്ങളിലൊരാളായിരുന്നു ഉഷ. നായികയായും സഹനടിയായും സിനിമയില്‍ തിളങ്ങി നിന്നിരുന്ന ഉഷ ഇപ്പോള്‍ സീരിയലിലും സജീവമായിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയെ കുറിച്ച് ഉഷ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Advertisements

മെഗാതാരം തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന് ഉഷ പറഞ്ഞുവെന്ന രീതിയില്‍ കമന്റുകള്‍ വന്നിരുന്നു.ഒരു അഭിമുഖത്തില്‍ ഉഷ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ്. താനും മമ്മൂക്ക തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുകയാണെന്ന കമന്റുകള്‍ കണ്ടിരുന്നുവെന്ന് ഉഷ പറയുന്നു.

Also Read:താരരാജാവ് മോഹന്‍ലാലിന് പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി കണ്ണപ്പ ടീം, 100കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍

എന്താണ് അങ്ങനെ പറഞ്ഞതെന്ന് തനിക്ക് മനസ്സിലായില്ല. ചില സിനിമകളില്‍ നിന്ന് തന്നെ അങ്ങനെ ഒഴിവാക്കിയിട്ടുണ്ടെന്ന് താന്‍ അറിഞ്ഞിട്ടുണ്ടെന്നും ആദ്യൊമൊക്ക കമന്റുകള്‍ കണ്ട് നല്ല വിഷമം തോന്നിയിരുന്നുവെന്നും ഉഷ പറയുന്നു.

അക്കാലത്ത് ഇന്നസെന്റായിരുന്നു അമ്മയുടെ പ്രസഡന്റ്. അദ്ദേഹത്തോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും ഇങ്ങനെ പലരും പറയുന്നത് കേട്ടെന്ന് പറഞ്ഞുവെന്നും തനിക്ക് അദ്ദേഹത്തോട് പരാതിയില്ലെന്ന് പറയണമെന്ന് ഇന്നസെന്റ് ചേട്ടനോട് പറയാന്‍ പറഞ്ഞുവെന്നും ഉഷ പറയുന്നു.

Also Read:പൃഥ്വിരാജിന് കോമഡി വേഷം ചേരില്ലെന്നായിരുന്നു പലരും കരുതിയത്, സിനിമ കണ്ടപ്പോള്‍ അഭിപ്രായം മാറി, പൃഥ്വിരാജിനെ കോമഡി കഥാപാത്രം ചെയ്യിപ്പിക്കാനുണ്ടായ കാരണം പറഞ്ഞ് സംവിധായകന്‍

താന്‍ ഇപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയാണ്. ഡാന്‍സ് ക്ലാസ്സൊക്കെ നടത്തുന്നുണ്ടെന്നും ഇപ്പോള്‍ പെപ്പെയുടെ പുതിയ സിനിമയില്‍ അഭിനയിക്കുകയാണെന്നും ഉഷ പറയുന്നു.

Advertisement