അങ്ങനെ ചോദിക്കാന്‍ ഒക്കെ പഠിച്ചു വരികയാണ്; സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിനെക്കുറിച്ച് മാളവിക

36

മലയാള സിനിമയിലെ പ്രശസ്ത നടിമാരില്‍ ഒരാളാണ് മാളവിക മേനോന്‍. ഇന്ന് സോഷ്യല്‍മീഡിയയിലും ഏറെ സജീവമായ താരത്തിന് നിരവധി ആരാധകരാണുള്ളത്. ദേവയാനം എന്ന ചിത്രത്തിലൂടെയാണ് മാളകവിക പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. 

മലയാളത്തില്‍ മാത്രമല്ല, തമിഴിലും മാളവികയ്ക്ക് ഇന്ന് ആരാധകരേറെയാണ്. 916 എന്ന ചിത്രത്തിലാണ് മാളവിക നായികയായി എത്തിയത്. അതിന് ശേഷം ഒരുപിടി ചിത്രങ്ങളില്‍ മാളവിക തന്റെ സാന്നിധ്യമറിയിച്ചു. നിദ്ര, ഹീറോ, ജോസഫ്, അല്‍ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

Advertisements

ഇന്ന് ഉദ്ഘാടന വേദികളിലും സജീവമാണ് മാളവിക. തന്റെ ഫോട്ടോഷൂട്ട്് ചിത്രങ്ങളും പങ്കുവെക്കാര്‍ ഉണ്ട് താരം. വസ്ത്രധാരണത്തിന്റെ പേരില്‍ മാളവിക ഒത്തിരി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ നിന്നും അവസരം കുറഞ്ഞതിനെ കുറിച്ചാണ് താരം പറയുന്നത്.

തനിക്ക് അവസരങ്ങള്‍ ചോദിക്കാന്‍ മടിയാണെന്ന് നടി പറയുന്നു. പക്ഷെ ചോദിച്ചാലേ കിട്ടൂ. അങ്ങനെ ചോദിക്കാന്‍ ഒക്കെ പഠിച്ചു വരികയാണ്. ഇത്രയും ആക്ടേഴ്സ് വരുന്ന സ്ഥലത്ത് എന്നെ ആലോചിക്കണം എന്നില്ല. ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ ചോദിച്ച് പഠിച്ചു വരികയാണെന്നും നടി പറഞ്ഞു. സിനിമയില്‍ അങ്ങനെ അടുത്ത സൗഹൃദങ്ങള്‍ ഒന്നുമില്ല. എല്ലാവരോടും സ്നേഹവും കാണാറുണ്ട്. അല്ലാതെ ഒരു ഹായ് ബായ് ബന്ധത്തിനപ്പുറം വലിയ ബന്ധങ്ങള്‍ ഒന്നും ഉണ്ടാവാറില്ലെന്നും മാളവിക അഭിമുഖത്തില്‍ വ്യക്തമാക്കി

 

Advertisement