ചിത്രം ടര്‍ബോ; കൂടെ നിന്നതിന് കൈ പിടിച്ചതിന് ചേര്‍ത്ത് നിര്‍ത്തിയതിന് നന്ദിയെന്ന് വൈശാഖ്

66

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ടര്‍ബോ പ്രക്ഷകര്‍ക്കു മുന്നില്‍ എത്തിയിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ വൈശാഖ് . ഒരു പോസ്റ്റ് പങ്കുവെച്ചു കൊണ്ടായിരുന്നു വൈശാഖ് നന്ദി പറഞ്ഞത്. 

കൂടെ നിന്നതിന്, കൈ പിടിച്ചതിന്, ചേര്‍ത്ത് നിര്‍ത്തിയതിന്, വൈശാഖ് കുറിച്ചു. ടര്‍ബോയുടെ ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നതിനിടെയാണ് വൈശാഖിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

Advertisements

അതേസമയം മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രങ്ങളിലൊന്നാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോക്കിരിരാജയും മധുരരാജയും ഒരുക്കിയ ഹിറ്റ് കോമ്പിനേഷനിലേക്ക് മിഥുന്‍ കൂടി എത്തുന്ന ചിത്രമെന്നത് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. വമ്പന്‍ പ്രീ സെയില്‍സുമാണ് ചിത്രം നേടിയത്.

 2 മണിക്കൂര്‍ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’.

 

 

 

Advertisement