കുട്ടികളുടെ ഭാഷയില്‍ കൊഞ്ചി കൊണ്ട് തന്നെയാണ് അവള്‍ സംസാരിക്കാര്‍; മോനിഷയെ കുറിച്ച് അമ്മ

31

മലയാളികള്‍ക്ക് ഇന്നും മറക്കാനാവാത്ത മുഖമാണ് നടി മോനിഷയുടേത്. ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു നോവാണ് മലയാളികളുടെ മനസ്സില്‍ മോനിഷ എന്ന കലാകാരിയുടെ വിയോഗം. 1992 ഡിസംബര്‍ രണ്ടിനാണ് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ച് വാഹനാപകടത്തിന്റെ രൂപത്തില്‍ മോനിഷയെ മരണം തട്ടിയെടുക്കുന്നത്.

Advertisements

ശാലീന ഭാവവുമായി എത്തി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് നമ്മളെ വിട്ടു പോയ താരം മോനിഷ. എംടി ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങള്‍ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മോനിഷ മാറി. ഇപ്പോള്‍ മകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടിയും മോനിഷയുടെ അമ്മയും ആയ ശ്രീദേവി ഉണ്ണി.

‘എന്റെ പ്രാണനില്‍ ഓരോ തുടുപ്പിലും മോനിഷയുടെ ഓര്‍മ്മകളാണ്. അതാണ് സത്യം. ചെറിയ വയസ് മുതല്‍ മോനിഷ ഒരു കലാകാരി ആയിരുന്നു. അവള്‍ നടക്കുന്നത് കാണുമ്പോള്‍ തന്നെ അറിയാം ഒരു കലാകാരി ആണ്, ഡാന്‍സര്‍ ആണ് എന്നൊക്കെ. അച്ഛനും അമ്മയും എന്ന നിലയ്ക്ക് അവളുടെ എല്ലാ കഴിവുകളും മനസിലാക്കിയാണ് ഞങ്ങള്‍ പ്രോത്സാഹിപ്പിച്ചത്.

പക്ഷെ എന്നും വൈകിട്ട് സ്‌കൂള്‍ വിട്ട് വന്നിട്ട് മോളുടെയും ഓഫീസ് ഒക്കെ കഴിഞ്ഞ് വന്നിട്ട് ഞങ്ങളുടെയും പിന്നെയുള്ള പ്രധാന എന്റര്‍ടെന്‍മെന്റ് മോനിഷയുടെ പാട്ടും ഡാന്‍സും അഭിനയവും ഒക്കെ കാണുക എന്നതായിരുന്നു. ഒരു മൂന്നുവയസ്സിലൊക്കെ മോനിഷ ഭംഗിയായിട്ട് പാടി കൊണ്ട് കൈകൊട്ടി കളിയൊക്കെ മുഴുവന്‍ ചെയ്യുമായിരുന്നു. കുട്ടികളുടെ ഭാഷയില്‍ കൊഞ്ചി കൊണ്ട് തന്നെയാണ് അവള്‍ സംസാരിക്കാറുണ്ടായിരുന്നത്. അതിനിടയില്‍ ശ്വാസം മുട്ടിയാല്‍ പോലും അവള്‍ പാട്ട് നിര്‍ത്തില്ല ശ്രീദേവി പറഞ്ഞു.

 

 

Advertisement