ഒരു മാസത്തിന് ശേഷമാണ് ഇരുവരും നേരില്‍ കാണുന്നത്; പുതിയ വീഡിയോയുമായി സ്വാസിക വിജയ്

117

മിനിസ്‌ക്രീനിലൂടെ വന്ന് പിന്നീട് സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്വാസിക വിജയ്. സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ സ്വാസികയ്ക്ക് ആരാധകര്‍ ഏറെയാണ്. പിന്നീട് സിനിമയിലേക്ക് വന്നപ്പോഴും ആരാധകരുടെ എണ്ണത്തില്‍ ഒരു കുറവും സംഭവിച്ചില്ല. ഈ അടുത്ത് ആയിരുന്നു സ്വാസികയുടെ വിവാഹം. 

വലിയ ആഘോഷത്തോടു കൂടി തന്നെയായിരുന്നു വിവാഹം. സീരിയല്‍ താരമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്. 

Advertisements

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു ദിവസം എന്ന തലക്കെട്ടോടെ സ്വാസിക പങ്കുവച്ച വീഡിയോ ആരാധകപ്രീതി നേടുകയാണ്. യുട്യൂബിന്റെ ട്രെന്‍ഡിംഗ് ലിസ്റ്റിലും എത്തിയിട്ടുണ്ട് ഈ വീഡിയോ. ഒരു ദിവസം മുഴുവന്‍ പറ്റുമോയെന്ന് അറിയില്ല ഒരു ഹാപ്പി മോണിങ് പങ്കുവെക്കാം എന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ ആരംഭിക്കുന്നത്. പ്രേം ഒരു യാത്ര കഴിഞ്ഞ് മടങ്ങിവരികയാണ്. ഒരു മാസത്തിന് ശേഷമാണ് ഇരുവരും നേരില്‍ കാണുന്നത്. പ്രേമിനെ എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് വരാന്‍ പോവുകയാണ് സ്വാസിക.

 വീഡിയോ എടുത്തുകൊണ്ടാണ് താരം അകത്തേക്ക് കയറുന്നത്. ഇത് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നാണ് പ്രേം പറയുന്നത്. പ്രേമിന് ഇഷ്ടപ്പെട്ട ചക്കപ്പുട്ടാണ് ബ്രേക്ക്ഫാസ്റ്റ് ആയി വീട്ടില്‍ തയ്യാറാവുന്നത്. പ്രേമിന്റെ അമ്മയും വീട്ടിലുണ്ട്. താന്‍ നെല്ലിക്ക ജ്യൂസാണ് കുടിക്കുന്നത്, ചക്കപ്പുട്ട് കഴിക്കാന്‍ പറ്റില്ലെന്നും സ്വാസിക പറയുന്നു. വീഡിയോ വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുത്തത്.

Advertisement