14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി: ജൂനിയര്‍ കുഞ്ചാക്കോ പിറന്ന സന്തോഷം പങ്ക് വെച്ച് താരം

22

മലയാളത്തിന്റെ യുവ നടന്‍ കുഞ്ചാക്കോ ബോബന്‍ അച്ഛനായി. ഇന്‍സ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യല്‍ പേജിലൂടെ കുഞ്ചാക്കോ തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്.

‘ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും, പ്രാര്‍ത്ഥനകള്‍ക്കും, കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്നേഹം നല്‍കുന്നു. എന്നാണ് ഈ വാര്‍ത്ത പങ്കുവച്ച് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Advertisements

2005 ലാണ് കുഞ്ചാക്കോ ബോബന്‍ വിവാഹിതനാകുന്നത്. നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്‍ പ്രിയ ആന്‍ സാമുവേല്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.

ജൂനിയര്‍ കുഞ്ചാക്കോ എന്നാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ കുഞ്ചാക്കോ എഴുതിയിരിക്കുന്നത്.

Advertisement