എത്ര പറ്റിക്കപ്പെട്ടാലും വീണ്ടും തലവെച്ച് കൊടുക്കും, പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്, സിദ്ദിഖിനെക്കുറിച്ച് ലാല്‍ പറയുന്നു

689

മലയാള സിനിമയില്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായക ജോഡികളായിരുന്നു സിദ്ദിഖ് ലാല്‍. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് തന്നെ മലയാള സിനിമാരെഗത്ത് ശ്രദ്ധേയമായിരുന്നു. മിമിക്രി താരങ്ങളായിരുന്നു ഒരുകാലത്ത് സിദ്ദിഖും ലാലും.

കൊച്ചിന്‍ കലാഭവനിലൂടെയാണ് ഇരുവരും ശ്രദ്ധിക്കപ്പെട്ടത്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ ചിത്രം റാംജി റാവു സ്പീക്കിങ് ആയിരുന്നു. 1989ല്‍ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. വേറിട്ട സംവിധാന ശൈലിയായിരുന്നു ഇരുവരുടെയും.

Advertisements

ബോക്‌സ് ഓഫീസില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ ശേഷമായിരുന്നു സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞത്. എന്നാല്‍ ഇരുവരും പിന്നീടും മലയാള സിനിമയില്‍ സജീവമായിരുന്നു. സിദ്ദിഖ് തിരക്കഥ സംവിധാനം എന്നിവയില്‍ തിളങ്ങി.

Also Read: വിവാഹം കഴിഞ്ഞിട്ട് വെറും ആഴ്ചകള്‍, ഭാര്യയോട് ദേഷ്യപ്പെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി നടന്‍, വീഡിയോ വൈറല്‍

അതേസമയം ലാല്‍ അഭിനയത്തിലും നിര്‍മ്മാണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചു. ഇപ്പോഴിതാ ഇരുവരുടെയും അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. തങ്ങളുടെ ക്വാളിറ്റിയെക്കുറിച്ചും ദൗര്‍ബല്യത്തെക്കുറിച്ചുമൊക്കെയാണ് ഇരുവരും സംസാരിക്കുന്നത്.

ക്ഷമയാണ് തന്റെ ക്വാളിറ്റിയെന്നും എന്നാല്‍ പലരെയും കണ്ണടിച്ച് വിശ്വസിക്കുന്നതാണ് തന്റെ ദൗര്‍ബല്യമെന്നും സിദ്ദിഖ് പറയുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതിന്റെ ഉത്തരം ലഭിക്കുന്നത് വരെ തനിക്ക് സമാധാനം ഉണ്ടാവില്ലെന്നും ക്ഷമയോടെ ഇരുന്ന് കണ്ടെത്തുമെന്നും സിദ്ദിഖ് പറയുന്നു.

Also Read: എല്ലാം വീട്ടുകാര്‍ക്ക്‌ വിട്ടുകൊടുത്തു എന്ന് പറഞ്ഞത് യാഥാര്‍ഥ്യമാക്കി അഖിന; ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ വൈറല്‍; അഭിനന്ദിച്ച് ആരാധകര്‍

എന്നാല്‍ സിദ്ദിഖിന്റെ കാര്യത്തില്‍ ഇതെല്ലാം ശരിയാണെന്നും തനിക്ക് ഒട്ടും ക്ഷമയില്ലെന്നും ലാല്‍ പറയുന്നു. ഒരു കഥയെഴുതാന്‍ സിദ്ദിഖ് മാസങ്ങളോളം ഇരിക്കുമെന്നും എന്നാല്‍ തനിക്ക് അത്രത്തോളം ക്ഷമയില്ലെന്നും ലാല്‍ പറയുന്നു. ഒരുപാട് പേരാല്‍ സിദ്ദിഖ് പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും പഠിക്കാതെ വീണ്ടും തലവെച്ച് കൊടുക്കുമെന്നും സങ്കടം തോന്നിയിട്ടുണ്ടെന്നും ലാല്‍ പറയുന്നു.

Advertisement