വളരെ ചുരുങ്ങിയ തുകയാണ് എനിക്ക് ലഭിക്കുന്നത്, അതും മറ്റു താരങ്ങളേക്കാൾ കുറവ്; ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു.

61

സഹസംവിധായകനായി വന്ന് അഭിനേതാവായ നടനാണ് ഷൈൻ ടോം ചാക്കോ. കൊച്ചിയിൽ ജനിച്ച് വളർന്ന ഷൈൻ സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ആയാണ് പ്രവർത്തിച്ചിരുന്നത്. തുടർന്ന് 2011 ഗദ്ദാമ എന്ന് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നത്.

ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മറ്റ് താരങ്ങളേക്കാൾ വളരെ ചുരുങ്ങിയ തുക മാത്രമാണ് തനിക്ക് ഇപ്പോഴും ലഭിക്കുന്നതെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
താൻ ചോദിക്കുന്നതിനേക്കാൾ വളരെ ചെറിയ തുകയാണ് തനിക്ക് ലഭിക്കാറുള്ളത്. എന്നാൽ വേതനത്തെ കുറിച്ചല്ല ആദ്യം ചിന്തിക്കേണ്ടത്, സ്ഥിരമായ ജോലിയെ കുറിച്ചാണ് എന്നാണ് ഷൈൻ പറയുന്നത്.

Advertisements

Also Read
എത്ര പറ്റിക്കപ്പെട്ടാലും വീണ്ടും തലവെച്ച് കൊടുക്കും, പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്, സിദ്ദിഖിനെക്കുറിച്ച് ലാല്‍ പറയുന്നു

പത്തിരുപത് കൊല്ലമായി താൻ സിനിമയിൽ വന്നിട്ട്. 1200 രൂപയാണ് ആദ്യം കിട്ടിയ ശമ്പളം . ഇപ്പോൾ കിട്ടുന്നതും അതും തമ്മിൽ വളരെ വലിയ വ്യത്യാസം ഉണ്ട്. മറ്റ് താരങ്ങളെക്കാൾ വളരെ ചുരുങ്ങിയ തുകയാണ് വാങ്ങുന്നത്. എന്നാൽ കാശിന് വേണ്ടി ഒരു വർക്ക് കളയാൻ താൻ അനുവദിക്കാറില്ല.

പുതുതായി വരുന്നവർക്ക് ജോലി സ്ഥിരപ്പെടലാണ് ആദ്യം വേണ്ടത്. അതിന് ശേഷമാണ് വേതനത്തെ കുറിച്ച് ചിന്തിക്കേണ്ടത്. ഇവിടെ ഒന്ന് രണ്ട് പടം കഴിഞ്ഞ് വരുന്നവരെ വേതനത്തിന്റെ പേരിൽ തമ്മിൽ തെറ്റിച്ച് അവരുടെ കോൺസൻട്രേഷൻ തിരിച്ചുവിടുകയാണ് എന്ന് തനിക്ക് അറിയാം.

Also Read
വിവാഹം കഴിഞ്ഞിട്ട് വെറും ആഴ്ചകള്‍, ഭാര്യയോട് ദേഷ്യപ്പെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി നടന്‍, വീഡിയോ വൈറല്‍

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ‘ഭാരത സർക്കസ്’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് ഷൈനിന്റെ പ്രതികരണം.

Advertisement