വീട്ടില്‍ എല്ലാവരും മമ്മൂട്ടി ഫാനായിരുന്നു, അതൊരു ജാതി സ്പിരിറ്റായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്, വെളിപ്പെടുത്തലുമായി ഒമര്‍ലുലു

42

അഡാറ് ലവ് എന്ന മലയാള ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് ഈ ചിത്രങ്ങള്‍ക്ക് ശേഷമായിരുന്നു അഡാര്‍ ലവുമായി അദ്ദേഹമെത്തിയത്.

Advertisements

നല്ല സമയമാണ് ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുമായി തിരക്കിലാണ് ഒമര്‍ലുലു. ചിത്രത്തിന്റെ പ്രൊമോഷനിടെ ഒമര്‍ ലുലു മലയാളത്തിലെ പ്രമുഖ താരങ്ങളെ കുറിച്ച് പറ#്ഞ കാര്യങ്ങള്‍ വൈറലായിരുന്നു.

Also Read: വളരെ ചുരുങ്ങിയ തുകയാണ് എനിക്ക് ലഭിക്കുന്നത്, അതും മറ്റു താരങ്ങളേക്കാൾ കുറവ്; ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു.

മലയാളത്തിലെ തന്റെ ഇഷ്ടതാരത്തെക്കുറിച്ചായിരുന്നു ഒമര്‍ ലുലു മനസ്സുതുറന്നത്. മോഹന്‍ലാല്‍ സിനിമകള്‍ കാണാറുണ്ടെങ്കിലും താനൊരു മമ്മൂട്ടി ഫാന്‍ ആയിരുന്നുവെന്നും എന്നാല്‍ വലുതായപ്പോള്‍ തനിക്ക് ബുദ്ധിവെച്ചുവെന്നും ഇപ്പോള്‍ താന്‍ തന്റെ തന്നെ ഫാന്‍ ആണെന്നും ഒമര്‍ ലുലു പറഞ്ഞത്.

ഇക്കാര്യം വളച്ചൊടിച്ചായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് ഒമര്‍ലുലു പങ്കുവെച്ച് ഒരു കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെറുപ്പത്തില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങളായിരുന്നു കണ്ടുകൊണ്ടിരുന്നതെന്നും അതില്‍ കോമഡികളുണ്ടായിരുന്നുവെന്നും ഒമര്‍ലുലു പറയുന്നു.

Also Read: ഞാന്‍ എപ്പോഴും പറയും, ഞാന്‍ കാരണമാണ് നസ്രിയയും ഫഹദ് വിവാഹിതരായത് എന്ന്; ഇതൊന്നും നമ്മുടെ കൈയ്യില്‍ അല്ലെന്ന് നിത്യ മേനോന്‍

എന്നാല്‍ ആരു ചോദിച്ചാലും താനൊരു മമ്മൂട്ടി ഫാന്‍ എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നതെന്നും എന്നാല് മോഹന്‍ലാലിനെയും തനിക്ക് ഒത്തിരി ഇഷ്ടമായിരുന്നുവെന്നും ഒമര്‍ലുലു പറയുന്നു. ചെറുപ്പത്തില്‍ വീട്ടിലെ എല്ലാവരും മമ്മൂട്ടി ഫാനായിരുന്നുവെന്നും അതൊരു ജാതി സ്പിരിറ്റായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും ഒമര്‍ലുലു പറയുന്നു.

Advertisement