Home Entertainment Celebrities

ഞാന്‍ എപ്പോഴും പറയും, ഞാന്‍ കാരണമാണ് നസ്രിയയും ഫഹദ് വിവാഹിതരായത് എന്ന്; ഇതൊന്നും നമ്മുടെ കൈയ്യില്‍ അല്ലെന്ന് നിത്യ മേനോന്‍

5276

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്ന് അല്പകാലം വിട്ടുനിന്നെങ്കിലും കൂടെ, ട്രാന്‍സ് എന്നീ സിനിമകളിലൂടെ വീണ്ടും സജീവമായിരുന്നു. ബാലതാരവും നായികയും നിര്‍മ്മാതാവും ഒക്കെയായി വളര്‍ന്ന നസ്രിയ ഇപ്പോള്‍ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിരിക്കുകയാണ്.

ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. അധികം വൈകാതെ ഇരുവരുടെയും വിവാഹം നടക്കുകയായിരുന്നു. ഇന്ന് ഏറ്റവും ആരാധകരുള്ള മലയാളത്തിലെ താരദമ്പതിമാരാണ് ഫഹദും നസ്രിയയും.

Advertisements

ആരാധകര്‍ക്കായി ഫഹദിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ നസ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. എല്ലാം നിമിഷ നേരങ്ങള്‍ കൊണ്ടാണ് വൈറലാവുന്നത്. ഇന്ന് ഇന്ത്യന്‍ സിനിമ തന്നെ ആരാധക്കുന്ന വലിയ നടനായി മാറിയിരിക്കുകയാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ ഫഹദ് നസ്രിയ വിവാഹത്തെ കുറിച്ച് നിത്യ മേനോന്‍ നടത്തിയ വെളിപ്പെടുത്തലാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

ALSO READ- എല്ലാം വീട്ടുകാര്‍ക്ക്‌ വിട്ടുകൊടുത്തു എന്ന് പറഞ്ഞത് യാഥാര്‍ഥ്യമാക്കി അഖിന; ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ വൈറല്‍; അഭിനന്ദിച്ച് ആരാധകര്‍

നിത്യ പറയുന്നത് ബാംഗ്ലൂര്‍ ഡെയ്സില്‍ ദിവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തന്നെയാണ് ആദ്യം സംവിധായിക അഞ്ജലി മേനോന്‍ സമീപിച്ചത് എന്നാണ്. ഈ കഥാപാത്രത്തെ പിന്നീട് നസ്രിയ ആയിരുന്നു അവതരിപ്പിച്ചത്. മറ്റ് സിനിമകളുളുടെ ഷൂട്ടും തിരക്കുകളും കാരണം പ്രധാന കഥാപാത്രമായ ദിവ്യ ചെയ്യാന്‍ കഴിയില്ലെന്ന് പറയുകയായിരുന്നെന്ന് നിത്യ വെളിപ്പെടുത്തുന്നു.

എന്നാല്‍ ഇക്കാര്യം കേട്ട് വിഷമിച്ച അഞ്ജലി മേനോന്‍ എങ്കില്‍ ഇതെങ്കിലും ചെയ്യൂ ചെറിയ വേഷമാണ് എന്ന് പറഞ്ഞ് ഫഹദിന്റെ മുന്‍കാമുകിയുടെ ചെറിയ വേഷം നല്‍കിയത്. അന്ന് ഞാന്‍ അങ്ങനെ പറഞ്ഞതുകൊണ്ട് പിന്നീട് ഫഹദും നസ്രിയയും വിവാഹിതരായെന്നും നിത്യ പറയുന്നു.

ALSO READ-‘തിരക്കഥ തിരുത്താന്‍ മോഹന്‍ലാല്‍ സമ്മതിച്ചില്ല’,’സിനിമയുടെ പരാജയ കാരണം മോഹന്‍ലാല്‍’; പല ജീവിതങ്ങള്‍ തകര്‍ക്കുന്ന ഇതെല്ലാം പടച്ചുവിടുന്നത് ആരെന്ന് സലാം ബാപ്പു

താന്‍ അവരോട് ഇപ്പോഴും പറയാറുണ്ട് ഞാന്‍ കാരണമാണ് നിങ്ങള്‍ ഒന്നിച്ചത് അത് ഓര്‍മ്മ വേണമെന്ന്- നിത്യ സന്തോഷത്തോടെ പറയുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചതുകൊണ്ട് തന്നെ ഇതൊക്കെ വിധിയാണെന്ന് ആണ് ഞാന്‍ കരുതുന്നുണ്ട്. അതൊക്കെ സംഭവിക്കാന്‍ ഇരുന്നത് തന്നെയാണ്. ഇതൊന്നും നമ്മുടെ കയ്യില്‍ നില്‍ക്കുന്നതല്ല- എന്നാണ് നിത്യയുടെ വാക്കുകള്‍.

ബാംഗ്ലൂര്‍ ഡേയ്സിന്റെ വന്‍വിജയത്തിന് പിന്നാലെ ഫഹദും നസ്രിയയും പ്രണയത്തിലാവുകയും വിവാഹത്തിലേക്ക് കടക്കുകയുമായിരുന്നു. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

വിവാഹശേഷം അഭിനയത്തില്‍ നിന്ന് കുറച്ചുനാള്‍ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വരികയും ചെയ്തിരുന്നു. മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹന്‍ലാലിനൊപ്പം ഒരു നാള്‍ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചാണ് സിനിമാ ലോകത്തേക്ക് കടന്നെത്തിയത്.

Advertisement