സഹായിക്കാന്‍ ആരുമില്ല, പത്തുവര്‍ഷം വേസ്റ്റായിപ്പോയല്ലോ എന്നാണ് മമ്മൂക്ക പറഞ്ഞത്, വെളിപ്പെടുത്തലുമായി നരേന്‍

167

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നരേന്‍. ഛായാഗ്രഹണ സഹായിയായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് സഹനടനായി അഭിനയം തുടങ്ങിയ താരമാണ് നരേന്‍ . അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെയാണ് താരം നായകനായത്.

Advertisements

വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. തമിഴ് സിനിമയില്‍ ചുവടുറപ്പിച്ചതോടെയാണ് സുനില്‍ എന്ന പേരു മാറ്റി നരേന്‍ എന്നാക്കി മാറ്റിയത്. ഇന്ന് മലയാളത്തിലും തമിഴിലുമൊക്കെയായി സിനിമയില്‍ ഏറെ സജീവമാണ് താരം.

Also Read:‘മലൈക്കോട്ടെ വാലിബൻ പോസ്റ്ററിലെ ഏക നടി; ബെല്ലി ഡാൻസ് ചാംപ്യൻഷിപ്പ് വിന്നർ’; ആരാധകർ തേടിയ ദീപാലിയുടെ വിശേഷങ്ങൾ അറിയാം

മീര ജാസ്മിന്‍ നായികയായി എത്തുന്ന ക്ലീന്‍ എലിസബത്താണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് നരേന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ ചെന്നൈയിലായിരുന്നു ഏറെനാളായി കഴിയുന്നതെന്നും നാട്ടിലേക്ക് വന്നൂടെ എന്ന് തന്നോട് മമ്മൂക്ക ചോദിച്ചിരുന്നുവെന്നും നരേന്‍ പറയുന്നു.

അവിടെ സഹായിക്കാന്‍ ആരാണുണ്ടാവുക എന്നും ഗോദ്ഫാദര്‍ ആരുമില്ലല്ലോ എന്നും മമ്മൂക്ക പറഞ്ഞിരുന്നു. അങ്ങനെ താന്‍ ഏറെ കാലത്തിന് ശേഷം നാട്ടിലേക്ക് വന്നുവെന്നും അപ്പോള്‍ മമ്മൂക്ക പറഞ്ഞത് പത്ത് വര്‍ഷം വേസ്റ്റായി പോയില്ലേ എന്നുമായിരുന്നുവെന്നും നരേന്‍ പറയുന്നു.

Also Read:‘രമേഷ് പിഷാരടിയുടെ സൗഹൃദമാണ് സിനിമയിലേക്ക് എത്തിച്ചത്’, റാമിലൂടെ ദൃശ്യത്തിലും എത്തി, പിന്നെ ലിയോയിലേക്ക്; സിനിമാ യാത്ര പറഞ്ഞ് ശാന്തി മായാദേവി

മകനെ മമ്മൂക്കയെ കാണിക്കണമെന്നുണ്ടായിരുന്നു. അദ്ദേഹവും അക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും സിനിമയുടെ ഷൂട്ട് കഴിഞ്ഞ് അദ്ദേഹം വീട്ടിലാണെന്ന് അറിഞ്ഞപ്പോള്‍ കുടുംബത്തോടൊപ്പം അദ്ദേഹത്തെ കാണാന്‍ പോയി എന്നും അതൊരു സൈലന്റ് ബര്‍ത്ത്‌ഡെ സെലിബ്രേഷനായിരുന്നുവെന്നും നരേന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement