‘രമേഷ് പിഷാരടിയുടെ സൗഹൃദമാണ് സിനിമയിലേക്ക് എത്തിച്ചത്’, റാമിലൂടെ ദൃശ്യത്തിലും എത്തി, പിന്നെ ലിയോയിലേക്ക്; സിനിമാ യാത്ര പറഞ്ഞ് ശാന്തി മായാദേവി

128

ദൃശ്യം 2, ലിയോ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാന്തി മായാദേവി. നടി മാത്രമല്ല തിരക്കഥാകൃത്തുകൂടിയാണ് ശാന്തി മായാദേവി. മിക്ക സിനിമകളിലും വക്കീലിന്റെ വേഷത്തിലാണ് ശാന്തി എത്തിയത്.

അതുകൊണ്ട് തന്നെ സൂപ്പർതാരങ്ങളുടെ വക്കീൽ എന്നൊരു വിളിപ്പേര് ശാന്തിക്കുണ്ട്. ദൃശ്യം 2ലൂടെയായിരുന്നു ശാന്തി ആദ്യമായി വക്കീൽ വേഷം ചെയ്തത്. ഇതിന ്പിന്നാലെ വിജയിയുടെ ലിയോയിലും വക്കീൽ വേഷം അവതരിപ്പിക്കാൻ ശാന്തിക്ക് കഴിഞ്ഞു.

Advertisements

നേര് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളുകൂടിയാണ് ശാന്തി. കോർട്ട് റൂം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. റിലീസ് ദിനത്തിൽ തന്നെ ആഗോളതലത്തിൽ 3 കോടി ചിത്രം നേടിയിരുന്നു. ഒരു ഇമോഷണൽ ഡ്രാമയായാണ് ചിത്രത്തെ ജീത്തുവുംതിരക്കഥാ പങ്കാളിയായ ശാന്തി മായാദേവിയും ഒരുക്കിയിരിക്കുന്നത്.

ALSO READ- ”എലിസബത്ത് തങ്കമാണ്; അവളെ പോലെ ഒരു പെണ്ണിനെ ഞാന് കണ്ടിട്ടില്ല”; ഇപ്പോൾ കൂടെയില്ലെന്ന് വെളിപ്പെടുത്തി നടൻ ബാല

ഇപ്പോഴിതാ വക്കീലായ താൻ സിനിമാ ലോകത്തേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് പറയുകയാണ് ശാന്തി. അവിചാരിതമായാണ് സിനിമയിലേക്ക് വരുന്നതെന്നാണ് താരം പറയുന്നത്. നടനും സംവിധായകനുമായ രമേഷ് പിഷാരടി വഴിയാണ് സിനിമയിലേക്ക് എത്തിയതെന്നും പിന്നീട് തമിഴ് സിനിമാ ലോകത്തേക്കും കടന്നെന്നും ശാന്തി മായാദേവി പറയുന്നു.

തന്റെ അച്ഛന്റെ ആഗ്രഹമായിരുന്നു താൻ ഒരു വക്കീലാകണം എന്നത്. ആദ്യമൊക്കെ ഈ പ്രൊഫഷനോട് ചെറിയ താത്പര്യ കുറവുണ്ടായിരുന്നെങ്കിലും, പിന്നീട് വളരെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു. പിന്നീടാണ് അവിചാരിതമായി സിനിമയിലേക്ക് വരുന്നത്. നടനും സംവിധായകനുമായ രമേഷ് പിഷാരടി എന്റെ സുഹൃത്താണെന്നും ശാന്തി മായാദേവി പറഞ്ഞു.

ALSO READ- ‘ഭർത്താവുമായി മീനയ്ക്ക് നിരന്തരം പ്രശ്‌നങ്ങൾ; നടൻ ധനുഷിനെ വിവാഹം കഴിക്കാൻ ഒരുങ്ങി’; കുടുംബത്തെ ബാധിച്ച വാർത്തകൾ വെളിപ്പെടുത്തി താരം

അങ്ങനെ ആ സൗഹൃദത്തിന്റെ തുടർച്ചയായാണ് ഗാനഗന്ധർവൻ എന്ന ചിത്രം ചെയ്യുന്നത്. അതിലെ പ്രകടനം കണ്ടിട്ടാണ് ജീത്തു ജോസഫ് റാം എന്ന ചിത്രത്തിലേക്ക് വിളിക്കുന്നതെന്നും അവിടെ നിന്നും ദൃശ്യത്തിലേക്കെത്തി. പിന്നെ ദൃശ്യം വഴി ലിയോയിലേക്കും എന്നും തന്റെ സിനിമാ യാത്ര വെളിപ്പെടുത്തി ശാന്തി മായാദേവി പറഞ്ഞു.

താൻ റാമിൽ താൻ ഒരു രസകരമായിട്ടുള്ള റോളാണ് ചെയ്യുന്നത്. കോവിഡിന് മുൻപുള്ള റാമല്ല കോവിഡിന് ശേഷമുള്ളത്. രണ്ടു ഭാഗങ്ങളായി ഇറങ്ങുന്ന ഒരു വലിയ സിനിമയായി റാം മാറി. എന്റർടൈൻ വിഭാഗത്തിൽ വരുന്ന ആക്ഷൻ ചിത്രമാണതെന്നും ശാന്തി മായാദേവി വെളിപ്പെടുത്തുകയാണ്.

SANTHI MAYADEVI

അതേസമയം, തിയറ്ററിൽ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ നേര് സിനിമയിലെ അഹാന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും ശാന്തി മായാദേവിയാണ്.

ഈ ചിത്രത്തിൽ മോഹൻലാലിന് പുറമെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കൈകാര്യം ചെയ്തത് അനശ്വര രാജനാണ്. പ്രിയ മണി, ജഗദീഷ്, സിദ്ദീഖ്, ഗണേഷ് കുമാർ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisement