”എലിസബത്ത് തങ്കമാണ്; അവളെ പോലെ ഒരു പെണ്ണിനെ ഞാന് കണ്ടിട്ടില്ല”; ഇപ്പോൾ കൂടെയില്ലെന്ന് വെളിപ്പെടുത്തി നടൻ ബാല

99

തെലുങ്ക് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് വന്ന താരമാണ് ബാല. തെലുങ്കിന് പുറമേ മലയാളത്തിലും, തമിഴിലും ബാല തന്റെ കഴിവ് തെളിയിച്ചു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിങ്ങറിനിടെ പരിചയപ്പെട്ട ഗായിക അമൃതയേയാണ് താരം ആദ്യം വിവാഹം കഴിച്ചത്.

എന്നാൽ ഈ ബന്ധം തകർന്നതോടെ താരം വിവാദങ്ങളിൽ അകപ്പെട്ടു. തന്റെ പ്രവർത്തികളിലൂടെ, അഭിമുഖങ്ങളിലൂടെയുമൊക്കെ ബാല ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചു. ചില സമയത്ത് വിവാദങ്ങളിൽ അകപ്പെട്ടു. വീണ്ടും വിവാഹിതനായ ബാല ആരോഗ്യസ്ഥിതി മോശമായതോടെ ചികിത്സ തേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും സോഷ്യൽമീഡിയയിലടക്കം സജീവമാവുകയാണ് താരം.

Advertisements

ഇതിനിടെയാണ് ബാല മുൻഭാര്യയായ അമൃത സുരേഷിനെതിരെ വീണ്ടും സംസാരിച്ചിരിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം മുൻപും ബാല പല തവണ അമൃതയെ കുറിച്ച് മോശമായ പരാമർശം നടത്തിയിരുന്നു. ഇപ്പോഴിതാ തങ്ങൾ വേർപിരിഞ്ഞതിന്റെ കാരണവും ഇരുവരും തമ്മിലുണ്ടായിരുന്ന വിഷയങ്ങളും എല്ലാം തുറന്നുപറയുകയാണ് ബാല. ആദ്യമായാണ് വിവാഹമോചനത്തെ കുറിച്ച് ബാല പറയുന്നത്. ഇതിനിടെ ബാലയുടെ ഭാര്യ എലിസബത്ത് എവിടെയെന്നാണ് മിക്കവരും ചോദിക്കുന്നത്.

ALSO READ- ‘ഭർത്താവുമായി മീനയ്ക്ക് നിരന്തരം പ്രശ്‌നങ്ങൾ; നടൻ ധനുഷിനെ വിവാഹം കഴിക്കാൻ ഒരുങ്ങി’; കുടുംബത്തെ ബാധിച്ച വാർത്തകൾ വെളിപ്പെടുത്തി താരം

ഭാര്യയായ ഡോക്ടർ എലിസബത്ത് ഉദയനുമായി ബാല വേർ പിരിഞ്ഞുവെന്നും ഇരുവരുടെയും ബന്ധം തന്നെ പ്രശ്‌നത്തിലാണെന്നുമുള്ള തരത്തിൽ വാർത്തകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം ബാലയുടെ പിറന്നാൾ ദിനത്തിൽ എലിസബത്തിനെ കണ്ടിരുന്നുമില്ല.

തുടർന്നാണ് ആരാധകരടക്കം നിരവധി പേർ എലിസബത്തിനെ പറ്റി ചോദിച്ചത്. എലിസബത്ത് കേരളം വിട്ട് മറ്റൊരു സ്ഥലത്താണ് ഇപ്പോഴെന്നാണ് ബാല പറയുന്നത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാല എലിസബത്തിനെ പറ്റി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ALSO READ- ‘ഇങ്ങനെ സംഭവിച്ചത് ആഘോഷങ്ങൾക്ക് പിന്നാലെ മാത്രം പോയതുകൊണ്ട്; ചെറിയ രീതിയിൽ സൂചന കണ്ടപ്പോൾ ശ്രദ്ധിക്കണമായിരുന്നു’: രഞ്ജിനി ഹരിദാസ്

എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. എലിസബത്തിനെ കുറിച്ച് ഞാൻ പറയുകയാണെങ്കിൽ എലിസബത്ത് തങ്കമാണ്. പ്യൂർ ക്യാരക്ടറാണ്. ഇപ്പോൾ തന്റെ കൂടെയില്ലെന്നം ബാല പറയുന്നു.

താനും അവളുടെ കൂടെയില്ല. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ താൻ കണ്ടിട്ടില്ല. അവൾ സ്വർണ്ണമാണ്. ഇതിന്റെ മുകളിൽ ഒന്നും ചോദിക്കരുത്. താൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് താൻ പറയില്ലെന്നും ബാല പറയുന്നു.

താൻ കഷ്ടപ്പെട്ടപ്പോൾ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം എന്നാണ് ആഗ്രഹമെന്നും ബാല പറഞ്ഞു.

Advertisement