പുതിയ മീര ഭയങ്കര ശാന്ത, പഴയ തുള്ളിച്ചാട്ടമൊന്നും ഇപ്പോഴില്ല, മീര ജാസ്മിന്റെ മാറ്റത്തെ കുറിച്ച് നരേന്‍ പറയുന്നു

85

മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിനെ നായകന്‍ ആക്കി ക്ലാസിക്ക് ഡയറക്ടര്‍ ലോഹിതദാസ് ഒരുക്കിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നടിയായി മാറിയ താരമാണ് മീരാ ജാസ്മിന്‍.

Advertisements

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായിരുന്ന മീരാ ജാസ്മിന്‍ വിവാഹത്തോടെ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. ഒരു ഇടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ മീരാ ജാസ്മിന്‍ പഴയതിലും അതി സുന്ദരിയായിട്ടാണ് തിരിച്ച് വരവ് നടത്തിയത്.

Also Read:നിറകണ്ണുകളോടെ അയ്യപ്പസ്വാമിയെ തൊഴുത് ജയറാം, മക്കളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തി താരം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രംത്തിലൂടെയാണ് താരം തിരികെ എത്തിയത്. ജയറാമാണ് ഈ സിനിമയില്‍ നായകന്‍ ആയി എത്തിയത്. രണ്ടാം വരവില്‍ ആണ് മീര ജാസ്മിന്‍ സോഷ്യല്‍ മീഡിയയിലും സജീവമായി തുടങ്ങിയത്.

ക്വീന്‍ എലിസബത്താണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഒത്തിരി കാലങ്ങള്‍ക്ക് ശേഷം മീര ജാസ്മിനും നടന്‍ നരേനും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. ഇപ്പോഴിതാ പുതിയ മീര ജാസ്മിനെ കുറിച്ച് നരേന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read:എല്ലാറ്റിനും എനിക്ക് കൂട്ടുണ്ടാവണം, ഹണിമൂണ്‍ കഴിയും വരെയെങ്കിലും, ഭാവിവരനെ കുറിച്ച് മനസ്സുതുറന്ന് ലക്ഷ്മി കീര്‍ത്തന

പണ്ടത്തെ പോലെയല്ല മീര ഇപ്പോള്‍ കുറച്ച് ശാന്തയായിട്ടാണ് തനിക്ക് തോന്നുന്നത്. പണ്ട് ഷൂട്ടിന്റെ സമയത്തെ തുള്ളിച്ചാട്ടമൊന്നും ഇപ്പോഴില്ലെന്നും മീരയുടെ ലേറ്റസ്റ്റ് വേര്‍ഷന്‍ കാം ആന്‍ഡ് കൊയറ്റ് ആണെന്നും ഒത്തിര മാറ്റം വന്നത് പോലെ തോന്നുന്നുവെന്നും നരേന്‍ പറയുന്നു.

Advertisement