പ്രതിസന്ധികളില്‍ തളാരതെ പിടിച്ച് നിര്‍ത്തിയത് ഉമ്മച്ചിയുടെ വാക്കുകള്‍, ഉമ്മച്ചിയുടെ സന്തോഷമാണ് എന്റെ ജീവിതം, ഷെയിന്‍ നിഗം പറയുന്നു

101

മലയാള സിനിമയില്‍ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ന്‍ നിഗം. കിസ്മത്ത് മുതല്‍ അവസാനം ഇറങ്ങിയ വെയില്‍ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.

Advertisements

ഷെയ്‌ന്റെ ഇതുവരെയുള്ള സിനിമകളില്‍ അത് വ്യക്തമാണ്. മലയാളികളുടെ പ്രിയ നടന്‍നും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ന്‍. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് , ആര്‍ഡിഎക്‌സ് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കല്‍പങ്ങള്‍ക്കൊത്ത് ഉയരാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

Also Read:നിറകണ്ണുകളോടെ അയ്യപ്പസ്വാമിയെ തൊഴുത് ജയറാം, മക്കളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തി താരം

എന്നാല്‍ ഒത്തിരി വിമര്‍ശനങ്ങളും താരം ഇതിനോടകം നേരിട്ടിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം മറികടന്ന താരം ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ്. വാപ്പച്ചിയുടെ മരണശേഷം ഷെയിനിന് താങ്ങായത് ഉമ്മച്ചി മാത്രമായിരുന്നു.

പലരും തന്നെ വിമര്‍ശിക്കുകയും തള്ളിപ്പറയുകയും ചെയ്തപ്പോഴും ഷെയിനെ തളരാതെ പിടിച്ചുനിര്‍ത്തിയത് ഉമ്മച്ചിയുടെ വാക്കുകളായിരുന്നു. ഇപ്പോഴിതാ ഉമ്മച്ചിയെ കുറിച്ച് ഒരു അഭിമുഖത്തില്‍ ഷെയിന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read:എല്ലാറ്റിനും എനിക്ക് കൂട്ടുണ്ടാവണം, ഹണിമൂണ്‍ കഴിയും വരെയെങ്കിലും, ഭാവിവരനെ കുറിച്ച് മനസ്സുതുറന്ന് ലക്ഷ്മി കീര്‍ത്തന

ഉമ്മച്ചിയുടെ 21ാമത്തെ വയസ്സിലാണ് താന്‍ ജനിക്കുന്നത്. തനിക്കൊപ്പം വളര്‍ന്നുവന്ന ആളാണ് ഉമ്മച്ചിയെന്നും തന്നിലൂടെയായിരുന്നു ഉമ്മച്ചി ഈ ലോകം കണ്ടതെന്നും ഒരേ ജീവിതമാണ് തങ്ങള്‍ ജീവിക്കുന്നതെന്നും തന്റെ സന്തോഷങ്ങള്‍ ഉമ്മച്ചിയുടെയും ഉമ്മച്ചിയുടെ സന്തോഷങ്ങള്‍ തന്റെയുമാണെന്നും ഷെയിന്‍ പറയുന്നു.

ഞാന്‍ തന്നെയാണ് ഉമ്മച്ചി, ഉമ്മച്ചി തന്നെയാണ് താനെന്നും ഇരു ശരീരങ്ങളാണെങ്കിലും തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒറ്റമനസ്സാണെന്നും തന്റെ ഭാഗ്യമാണ് ഉമ്മച്ചിയെന്നും ഷെയന്‍ പറയുന്നു.

Advertisement