മിനിസ്‌ക്രീനില്‍ നിന്നും ഇനി ജീവിതത്തിലേക്ക്, അര്‍ച്ചനയും മിഥുനും ഒന്നിക്കുന്നു, വൈറലായി ചിത്രങ്ങള്‍

1473

സിനിമാസീരിയല്‍ താരങ്ങളുടെ വിവാഹവാര്‍ത്തകള്‍ എപ്പോഴും മാധ്യമങ്ങളില്‍ നിറയാറുണ്ട്. സിനിമയിലും സീരിയലിലും ഒന്നിച്ച് അഭിനയിക്കുന്നവര്‍ വിവാഹം ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ്.

Advertisements

നിരവധി അഭിനേതാക്കളാണ് ഇത്തരത്തില്‍ വിവാഹം ചെയ്തത്. സിനിമയിലാണെങ്കില്‍ ജയറാം പാര്‍വ്വതി, ദിലീപ് കാവ്യ തുടങ്ങി നിരവധി പേര്‍ ഇതിന് ഉദാഹരണങ്ങളാണ്. സീരിയലില്‍ നടി ഗൗരിയും മനോജ് കുമാറും മൃദുലയും യുവയും തുടങ്ങി എടുത്തുപറയാന്‍ നിരവധി പേരുണ്ട്.

Also Read: ഒരു മിനിറ്റിന് ആയിരം രൂപ, സിനിമയില്‍ അവസരം കുറഞ്ഞതോടെ പുതിയ ജോലി, തനിക്കും ജീവിക്കണ്ടേയെന്ന് കിരണ്‍

യുവയും മൃദുലയും ഒന്നിച്ചിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷമായി. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് യുവ പ്രേക്ഷകരുടെ പ്രിയങ്കരനായത്. മൃദുലയും സീരിയല്‍ താരം തന്നെ. ആഘോഷമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം.

ഇപ്പോഴിതാ അത്തരത്തില്‍ വിവാഹിതരാവാന്‍ ഒരുങ്ങുകയാണ് നടന്‍ മിഥുനും അര്‍ച്ചനയും. വ്യത്യസ്ത ചാനലുകളിലെ പരമ്പരകളില്‍ അഭിനയിക്കുന്നവരാണ് മിഥുനും അര്‍ച്ചനയും. ഇരുവരും ഉടന്‍ വിവാഹിതരാവന്‍ പോകുന്നുവെന്നാണ് സൂചനകള്‍.

Also Read: ഞാന്‍ ഭാഗ്യവാന്‍, ഒരു തലമുറ ഇനി അയ്യപ്പനായി കാണുന്നത് എന്നെ, അഭിമാനം തോന്നുന്നു, മാളികപ്പുറം വിജയത്തില്‍ മതിമറന്ന് ഉണ്ണിമുകുന്ദന്‍

മിഥുനും അര്‍ച്ചനയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് ഇപ്പോള്‍. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ മിഥുന്റെയും അര്‍ച്ചനയുടെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ടതുമുതല്‍ സന്തോഷത്തിലാണ് ആരാധകര്‍.

Advertisement