Home Entertainment Celebrities

എന്റെ കഴുത്തിലെ ചങ്ങല മാലയിലും കമ്മലുകളിലുമൊക്കെ ആയിരുന്നു അവളുടെ ആകാംക്ഷ; വിവാഹത്തിന് ശേഷവും സ്വാസികയ്ക്ക് യാതൊരു മാറ്റവും ഇല്ലെന്ന് റോണ്‍സണ്‍

274

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സ്വാസിക. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. സീരിയൽ രംഗത്ത് തന്നെയുള്ള പ്രേം ജേക്കബ്ബാണ് സ്വാസികയുടെ ഭർത്താവ്. നിരവധി താരങ്ങളാണ് വിവാഹത്തിന് പങ്കെടുത്തത്.

Advertisements

ഇപ്പോൾ റിസപ്ഷന് പോയ വിശേഷം പങ്കുവച്ചുകൊണ്ട് നടൻ റോൺസൺ വിൻസെന്റ് ഷെയർ ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറൽ ആവുന്നത്.

‘എന്റെ കുഞ്ഞു പെങ്ങൾ’ എന്നാണ് സ്വാസികയെ റോൺസൺ വിശേഷിപ്പിച്ചത്. സ്വന്തം കല്യാണത്തിന്, റിസപ്ഷന് വേദിയിൽ നിൽക്കുമ്പോഴും കുട്ടിത്തം നിറഞ്ഞ സ്വാസികയുടെ പെരുമാറ്റത്തെ കുറിച്ചൊക്കെയാണ് റോൺസൺ സംസാരിക്കുന്നത്.

‘വിവാഹത്തിന് ശേഷവും സ്വാസികയ്ക്ക് യാതൊരു മാറ്റവും ഇല്ല. എന്റെ കഴുത്തിലെ ചങ്ങല മാലയിലും കമ്മലുകളിലുമൊക്കെയായിരുന്നു അവളുടെ ആകാംക്ഷ. എന്റെ ഭർത്താവിനും ഇതുപോലുള്ള വസ്ത്രം ഡിസൈൻ ചെയ്തു കൊടുക്കണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ അവളെ ആശംസിക്കാൻ സ്റ്റേജിൽ നിൽക്കുമ്പോഴും അവളുടെ കുസൃതിയും പരിഹാസവും തുടർന്നുകൊണ്ടേയിരുന്നു.

ഇത്രയും നിഷ്‌കളങ്കയായ പെൺകുട്ടിയെ കിട്ടിയ പ്രേം ശരിക്കും ഭാഗ്യവാനാണ്. എന്റെ കുഞ്ഞനിയത്തിയ്ക്ക് ലോകത്തിലെ എല്ലാ സന്തോഷങ്ങളും ആശംസകളും നേരുന്നു’ എന്നാണ് റോൺസൺ വിൻസെന്റിന്റെ പോസ്റ്റ്.

Advertisement