ആദ്യം എയര്‍ടെല്ലില്‍ ജോലി, കണക്ഷന്‍ എടുപ്പിക്കാന്‍ എംജി ശ്രീകുമാറിന്റെ വീട്ടിലെത്തിയത് ജീവിതം മാറ്റിമറിച്ചു, സിനിമയിലെത്തിയതിനെക്കുറിച്ച് മനസ്സുതുറന്ന് സൈജു കുറുപ്പ്

78

ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് സൈജു കുറുപ്പ്. പിന്നീട് നായകന്‍, സഹനടന്‍, വില്ലന്‍, കോമഡി കഥാപാത്രങ്ങള്‍ എല്ലാം തന്നെ തനിക്ക് വഴങ്ങുമെന്ന് സൈജു കുറുപ്പ് തെളിയിക്കുകയും ചെയ്തു.

Advertisements

ട്രിവാന്‍ഡ്രം ലോഡ്ജ്, ആട് സീരീസ് പോലുളള പടങ്ങള്‍ സൈജു കുറുപ്പിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. എഞ്ചിനിയറിങ് പഠിച്ച് എയര്‍ടെല്ലിലെ സെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് സൈജു സിനിമയിലേക്ക് ചേക്കേറിയത്.

Also Read: അയാള്‍ എന്നെ ചതിക്കുകയായിരുന്നു, മകന്‍ ജനിച്ചതിന് ശേഷമാണ് മറ്റൊരു കുടുംബമുണ്ടെന്ന് അറിഞ്ഞത്, തന്റെ തകര്‍ന്ന ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഷീല പറയുന്നു

ഗായകന്‍ എംജി ശ്രീകുമാര്‍ വഴിയായിരുന്നു സൈജു കുറുപ്പ് സിനിമയിലേക്ക് എത്തിയത്. ഇപ്പോഴിതാ താന്‍ സിനിമയിലേക്ക് വന്നതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സൈജു കുറുപ്പ്. എയര്‍ടെല്‍ കണക്ഷന്‍ എടുക്കുന്നതിനായി പല തവണ എംജി ശ്രീകുമാറിനെ കണ്ടിരുന്നുവെന്നും എന്നാല്‍ അദ്ദേഹം തയ്യാറായില്ലെന്നും സൈജു പറയുന്നു.

വീണ്ടും ഇക്കാര്യം പറയാന്‍ വേണ്ടി എത്തിയപ്പോഴാണ് അദ്ദേഹം തന്നോട് അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചതെന്നും ഇല്ലെന്ന് പറഞ്ഞാല്‍ അദ്ദേഹം എയര്‍ടെല്‍ കണക്ഷന്‍ എടുക്കില്ലെന്ന് തോന്നിയെന്നും സൈജു കുറുപ്പ് പറയുന്നു.

Also Read; പുതിയ വിശേഷം പങ്കുവെച്ച് നീലക്കുയിലിലെ റാണി, ആരാധകര്‍ പറയുന്നത് കേട്ടോ

കുറച്ചധികം ആളുകള്‍ തന്നെ അറിയുമല്ലോ എന്ന് ചിന്തിച്ചപ്പോള്‍ അഭിനയം നല്ലതായി തോന്നി. പിന്നെ നടന്മാരെ ഒക്കെ പരിചയപ്പെട്ട് അവരെക്കൊണ്ട് കണക്ഷന്‍ എടുപ്പിക്കാമെന്നും കരുതി. അങ്ങനെയാണ് അഭിനയിക്കാമെന്ന് എംജി ശ്രീകുമാറിനോട് പറഞ്ഞതെന്നം അദ്ദേഹം ഹരിഹരന്‍ സാറിനെ പരിചയപ്പെടുത്തി തന്നുവെന്നും ഓഡിഷന്‍ കഴിഞ്ഞാണ് തന്നെ സിനിമയിലെടുത്തതെന്നും സൈജു കുറുപ്പ് പറയുന്നു.

Advertisement