മഴിരണ്ടിലും സീരിയലിലെ നായകൻ സൽമാനുൾ ശരിക്കും ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും, താരത്തിന്റെ ജീവിതം ഇങ്ങനെ

362

ഇന്ന് പല ചാനലുകളിലായി ഒത്തിരി സീരിയലുകളുണ്ട്. വലിയൊരു എന്റര്‍ടെയ്ന്‍മെന്റ് പരിപാടിയായി മാറിയിരിക്കുകയാണ് ഇന്ന് സീരിയലുകള്‍. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളെല്ലം ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

മിഴിരണ്ടിലും എന്ന സീരിയലും വലിയ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന പരമ്പരയാണ്. ഇതില്‍ അഭിനയിച്ചവരില്‍ മിക്കവരും പുതുമുഖങ്ങളാണ്. ഒരു ചെറുക്കനെ പ്രണയിക്കുന്ന രണ്ട് യുവതികളുടെ കഥയാണ് സീരിയല്‍ പറയുന്നത്.

Advertisements

സീരിയലില്‍ നാടന്‍ പെണ്‍കുട്ടിയും മോഡേണ്‍ പെണ്‍കുട്ടിയുമാണ് നായികമാര്‍. ഒരാളുടെ വിവാഹം ചെറുക്കനെ പോലും കാണാതെ ഉറപ്പിക്കുകയാണ്. അതേ ചെറുക്കന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചും കൊണ്ടിരിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സീരിയലിന്റെ കഥ.

Also Read: എന്റെ സിനിമയും ഡാന്‍സുമൊന്നും അമ്മയ്ക്ക് വര്‍ക്കാവില്ല, എപ്പോഴും വഴക്ക് പറയും, എല്ലാം നിര്‍ത്തി പോയാലോ എന്നുവരെ തോന്നും, മനസ്സ് തുറന്ന് നിരഞ്ജന

സീരിയലില്‍ നായകനായി അഭിനയിക്കുന്നത് യുവതാരം സല്‍മാനുള്‍ ആണ്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. എഞ്ചിനിയറിങ് കഴിഞ്ഞതിന് ശേഷം ലണ്ടനില്‍ ഉപരി പഠനത്തിന് പോകാനിരിക്കെയാണ് അഭിനയത്തിലേക്ക് വിളി വന്നതെന്നും മൂന്നുവര്‍ത്തോളമായി അഭിനയത്തില്‍ സജീവമാണ് താനെന്നും സല്‍മാനുള്‍ പറയുന്നു.

ലണ്ടനില്‍ പഠിക്കാന്‍ പോകാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ സാധിച്ചില്ലെന്നും അവസരം വന്നപ്പോള്‍ പോകാനും പറ്റിയില്ലെന്നും നടന്‍ പറയുന്നു. ലണ്ടനില്‍ പോകാന്‍ കഴിയാതെ വന്നപ്പോള്‍ ദുബായിയില്‍ പോയിരുന്നുവെന്നും ഒരു വര്‍ഷം അവിടെ കഴിഞ്ഞിട്ടും ജോലിയൊന്നും ശരിയായില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

സുഹൃത്തുക്കളാണ് മോഡലിങിലേക്ക് പോയിക്കൂടെയെന്ന് ചോദിച്ചത്. പരസ്യത്തിലൂടെയായിരുന്നു ആദ്യം സ്‌ക്രീനിലെത്തിയതെന്നും പെയ്ന്റ് പരസ്യത്തിലാണ് ആദ്യമായി അഭിനയിച്ചതെന്നും പിന്നെ ഒരു ഷോര്‍ട് ഫിലിം കഴിഞ്ഞപ്പോഴാണ് സീരിയലില്‍ അവസരം കിട്ടിയതെന്നും സല്‍മാനുള്‍ പറയുന്നു.

Advertisement