എനിക്ക് പൃഥ്വിരാജിനെ വളരെ ഇഷ്ടമാണ്, സിനിമയുടെ പേര് അറിയില്ല; മലയാളത്തിലേക്കുള്ള വരവ് അറിയിച്ച് കന്നഡ താരം ശിവ രാജ്കുമാര്‍

234

പ്രതീക്ഷിച്ചതിലും ഒരുപടി മുന്നില്‍ എത്തിയിരിക്കുകയാണ് രജനീകാന്തിന്റെ ജയിലര്‍. സിനിമയില്‍ നടനൊപ്പം അതിഥി വേഷത്തില്‍ എത്തിയ താരമാണ് ശിവരാജ് കുമാര്‍. ഇപ്പോഴിതാ ഈ താരം മലയാളത്തിലേക്ക് എത്തുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. നടന്‍ പൃഥ്വിരാജിന്റെ പുതിയ ചിത്രത്തില്‍ ശിവണ്ണയും ഉണ്ടാകും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

Advertisements

നേരത്തെ ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നിരുന്നുവെങ്കിലും ഇപ്പോള്‍ ഇത് സ്ഥിരീകരിച്ചിരിക്കുകയാണ് നടന്‍. വിമാനത്താവളത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കന്നഡ താരം ഈ കാര്യം വ്യക്തമാക്കിയത് . എനിക്ക് പൃഥ്വിരാജിന് വളരെ ഇഷ്ടമാണ്, സിനിമയുടെ പേര് അറിയില്ല, എന്നാല്‍ അത് സംഭവിക്കുകയാണ് എന്നാണ് ശിവ രാജ്കുമാര്‍ വ്യക്തമാക്കിയത്.

കന്നഡ ചലച്ചിത്ര മേഖലയില്‍ ആക്ഷന്‍ ത്രില്ലര്‍ ചലച്ചിത്രങ്ങളില്‍ നായകനായി ആരാധകര്‍ ആവേശത്തോടെ വിളിച്ച ചലച്ചിത്ര താരമാണ് ശിവ രാജ്കുമാര്‍ .

Also readചെന്നൈയിൽ പ്രീ റിലീസിൽ തരംഗമായി ദുൽഖർ, ബുക്കിങ്ങിൽ ചരിത്രം തീർത്ത് കിംഗ് ഓഫ് കൊത്ത കുതിക്കുന്നു

കന്നഡ ചലച്ചിത്ര മേഖലയില്‍ ആക്ഷന്‍ ത്രില്ലര്‍ ചലച്ചിത്രങ്ങളില്‍ നായകനായി ആരാധകര്‍ ആവേശത്തോടെ വിളിച്ച ചലച്ചിത്ര താരമാണ് ശിവ രാജ്കുമാര്‍. ഒരു ഇന്ത്യന്‍ നടനും നിര്‍മ്മാതാവും ടെലിവിഷന്‍ അവതാരകനുമാണ്, പ്രധാനമായും കന്നഡ സിനിമയില്‍ പ്രവര്‍ത്തിക്കുന്നു താരം. കന്നട ചലച്ചിത്ര നടനായ ഡോ. രാജ്കുമാറിന്റെ മൂത്ത മകനാണ്.

Also readകന്നിസ്വാമിയായാണ് ഗീത ശബരിമലയിലെത്തിയത്; ഫോട്ടോ പുറത്ത്

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ശിവ 120ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ണാടക സ്റ്റേറ്റ് ഫിലിം അവാര്‍ഡുകള്‍, ഫിലിം ഫെയര്‍ അവാര്‍ഡ് സൗത്ത്, സൈമാ അവാര്‍ഡുകള്‍, മറ്റ് അംഗീകാരങ്ങള്‍ എന്നിവ സ്‌ക്രീനിലെ പ്രകടനത്തിന് അദ്ദേഹം നേടിയിട്ടുണ്ട്.

Advertisement