Home Entertainment Celebrities

ലോകത്ത് ഒരു ഭർത്താവും ചെയ്യില്ല, സങ്കടത്തോടെയാണെങ്കിലും ഞാൻ അത് ചെയ്തു; നടൻ സുധീറിന്റെ വെളിപ്പെടുത്തൽ

111

മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങുന്ന താരമാണ് നടൻ സുധീർ. നായകനായും തിളങ്ങിയ നടന് ആരാധകർ അനവധിയാണ്. ഇപ്പോൾ താരം തന്റെ വ്യക്തി ജീവിതത്തിൽ നടന്ന പ്രശ്‌നങ്ങളും എടുത്ത തീരുമാനങ്ങളും വെളിപ്പെടുത്തുന്നതാണ് വൈറലാകുന്നത്. ഏതൊരാളും മടിക്കുന്ന എന്നാൽ ഭൂമിയിലെ ഏറ്റവും വലിയ നന്മകളിൽ ഒന്നാണ് താരം തന്റെ ജീവിതത്തിൽ ചെയ്തത്.

Advertisements

ഈ തീരുമാനത്തിൽ നിരവധി പേർ ഇദ്ദേഹത്തിന് പിന്തുണ നൽകി. എന്നാൽ ആ തീരുമാനത്തിൽ തങ്ങളുടെ കുടുംബത്തിന് ഒരുപാട് ദുഃഖങ്ങളും സംഭവിച്ചതായി വെളിപ്പെടുത്തുകയാണ് നടൻ. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Also read; അന്ന് പ്രമുഖ നടനിൽ നിന്നും നേരിട്ടത് തിരിച്ചടി; എല്ലാം ഉപേക്ഷിച്ച് സോനു സതീഷ് തിരികെ വന്നത് ആരേയും അസൂയപ്പെടുത്തുന്ന തരത്തിൽ; വില്ലത്തിയായി വന്ന് നായികയായ താരത്തിന്റെ ജീവിതം

തനിക്ക് ലഭിച്ച മൂന്ന് മക്കളിൽ ഒരാളെ മക്കളില്ലാതെ വിഷമിക്കുന്ന മറ്റൊരു സുഹൃത്തിനു നൽകിയ കാര്യമാണ് വെളിപ്പെടുത്തിയത്. തന്റെ ഭാര്യയുമായി താരം സംസാരിക്കുകയും അവരുമായിട്ട് മെഡിക്കൽ പ്രൊസീജറുകൾക്ക് സമ്മതിക്കുകയും ചെയ്തു. ലോകത്തിൽ ഒരാളും അങ്ങനെ സമ്മതിക്കുമെന്ന് സംശയമാണ് അങ്ങനെയുള്ള ഒരു വലിയ കാര്യമായിരുന്നു താൻ തന്റെ ജീവിതത്തിൽ ചെയ്തതെന്നും നടൻ പറയുന്നു.

നടന് മൂന്ന് മക്കളാണ് ജനിച്ചത്. മൂന്നാമത്തേത് മകളായിരുന്നു. ഈ കുഞ്ഞിനെയാണ് താരം മക്കളില്ലാതെ വിഷമിച്ച സുഹൃത്തിന് നൽകിയത്. സുധീറും ഭാര്യയും ചേർന്നാണ് മകളെ നൽകാൻ തീരുമാനം എടുത്തത്.

സുഹൃത്തും കുടുംബവും തങ്ങളുടെ വീട്ടിലാണ് ചികിത്സ നടക്കുമ്പോൾ താമസിച്ചിരുന്നത്, തങ്ങൾക്ക് ഒരു കുഞ്ഞിന്റെ ഭാഗ്യം നൽകുന്നില്ലല്ലോ എന്ന് പറഞ്ഞുള്ള സങ്കടം കണ്ടതോടെ തങ്ങളുടെ പൈതലിനെ സമ്മാനിക്കാൻ താരം തയ്യാറാവുകയായിരുന്നു. ഈ തീരുമാനത്തെ ഭാര്യയും പിന്തുണച്ചു.

Also read; ആരാധകർക്ക് ഇഷ്ടമില്ലാത്ത സ്വന്തം സുജാതയിലെ റൂബി യഥാർഥ ജീവിതത്തിൽ ഇങ്ങനെ; വെളിപ്പെടുത്തി നടി അനു നായർ

തന്റെ മകൾ സുന്ദരിയാണ് ഇപ്പോൾ, അവൾ അവിടെ നല്ല രീതിയിൽ ജീവിക്കുന്നുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. അതേസമയം, കുഞ്ഞിനെ ലഭിച്ചതിനു ശേഷം അവർ നമ്മളുടെ അടുത്ത് നിന്ന് വിട്ടു പോകുകയും യാതൊരു വിധത്തിലുമുള്ള കോൺക്ടാകും ഉണ്ടായിരുന്നില്ലെന്നും നടൻ വിഷമം പറഞ്ഞു. എല്ലാം അവസാനിപ്പിച്ച മട്ടായിരുന്നുവെന്നും സുധീർ പറഞ്ഞു. അവൾ ഓരോ വയസെത്തുമ്പോഴും അവരുടെ ബന്ധുക്കൾ തങ്ങൾക്ക് ചിത്രങ്ങൾ അയച്ചു തരാറുണ്ടെന്നും നടൻ വെളിപ്പെടുത്തി.

Advertisement