ആ സങ്കടം എന്റേതു കൂടി, എന്നേയും കുടുംബത്തിലെ ഒരംഗത്തെ പോലെ കാണൂ, വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തിന് തുണയായി സൂര്യ, ആശ്വസിപ്പിച്ച് താരം

104

ലക്ഷക്കണക്കിന് ആരാധകരുള്ള തമിഴ് സിനിമാതാരമാണ് സൂര്യ. താരത്തിന്റെ പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം വലിയ ഹിറ്റുകളാവാറുണ്ട്. കുറച്ച് ദിവസം മുമ്പ് താരത്തെ ഏറെ വിഷമത്തിലാഴ്ത്തുന്ന ഒരു സംഭവമായിരുന്നു നടന്നത്.

Advertisements

സൂര്യയുടെ ജന്മദിനാഘോഷത്തിന്റെ ഒരുങ്ങള്‍ക്കിടെ ആരാധകര്‍ ഷോക്കേറ്റ് മരിച്ച സംഭവം താരത്തെ വേദനയിലാഴ്ത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ പാല്‍നാട് ജില്ലയിലാണ് ദാരുണ സംഭവം നടന്നത്.

Also Read: എന്റെ മരണം വരെ ആ സങ്കടം കൂടെയുണ്ടാവും, സുധി മരിച്ച സങ്കടം മാറിയോ എന്ന് ചോദിക്കുന്നവര്‍ക്ക് നെഞ്ചുപൊട്ടി മറുപടി നല്‍കി ഭാര്യ രേണു

എന്‍ വെങ്കടേഷ്, പി സായി എന്നിവരാണ് മരിച്ചത്. ഇരുവരും വിദ്യാര്‍ത്ഥികളായിരുന്നു. താരത്തിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഫ്‌ളെക്‌സ് സ്ഥാപിക്കുന്നിതിനിടെ അതിലെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയില്‍ തട്ടിയാണ് ഇവര്‍ക്ക് ഷോക്കേറ്റത്.

ഇപ്പോഴിതാ മരിച്ച യുവാക്കളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുവചേര്‍ന്നെത്തിയിരിക്കുകയാണ് സൂര്യ. യുവാക്കളുടെ കുടുംബത്തോട് താരം വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Also Read: അവളില്ലാതെ പറ്റില്ലെന്ന് തോന്നിയപ്പോള്‍ പ്രൊപ്പോസ് ചെയ്തു, വിവാഹം കഴിക്കാന്‍ ഡിമാന്റ് ചെയ്യുകയായിരുന്നു, മഞ്ജിമ ജീവിതത്തിലേക്ക് വന്ന കഥ തുറന്നുപറഞ്ഞ് ഗൗതം കാര്‍ത്തിക്

കുടുംബത്തെ ആശ്വസിപ്പിച്ച താരം തന്നെയും മകനെ പോലെ കാണമെന്ന് അമ്മമാരോട് പറഞ്ഞു. യുവാവിന്റെ സഹോദരിയോട് തന്നെയൊരു സഹോദരനായി കാണണമെന്നും എന്ത് ആവശ്യത്തിനും താന്‍ കൂടെയുണ്ടാവുമെന്നും സൂര്യ പറഞ്ഞു.

നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്ക് ഉണ്ട്. തന്നെയും കുടുംബത്തിലെ ഒരംഗത്തെ പോലെ കാണണമെന്നും ഉറപ്പായും നേരില്‍ വന്ന് കാണുമെന്നും സൂര്യ യുവാക്കളുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി.

Advertisement