Home Entertainment Celebrities

ഇദ്ദേഹത്തെ ഞാന്‍ പരിചയപ്പെട്ടത് സുരേഷ്‌ഗോപി ചേട്ടന്റെ മകളുടെ വിവാഹ റിസപ്ഷനില്‍ വെച്ച്; ഡോക്ടര്‍ വന്ദന ദാസിന്റെ അച്ഛനെ നേരിട്ട് കണ്ട് നടന്‍ ടിനി ടോം

139

പോലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കുത്തേറ്റു മരണമടഞ്ഞ ഡോക്ടർ വന്ദന ദാസിന്റെ അച്ഛനെ നേരിട്ട് കണ്ട് നടൻ ടിനി ടോം. കെ.ജി. മോഹന്ദാസിനെ സന്ദർശിച്ചതിന് പിന്നാലെ ഒരു കുറിപ്പും ടിനി ടോം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു.

Advertisements

ഭാഗ്യ സുരേഷിന്റെ വിവാഹപരിപാടികൾക്കിടെ വന്ദനയുടെ അച്ഛന്റെ വിലാസവും ഫോൺ നമ്പറും ടിനി വാങ്ങിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തെ പോയി നേരിട്ട് കാണുകയായിരുന്നു.

വന്ദനയുടെ അച്ഛൻ മോഹന്ദാസിനോപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ടിനി ടോം സമൂഹ മാധ്യമങ്ങളിൽ കുറിപ്പും പങ്കുവച്ചത്.

”ഈ അച്ഛനെ ഓർമ്മയുണ്ടോ ഉണ്ടാവില്ല കാരണം നമ്മൾ മറക്കാൻ മിടുക്കരാണല്ലോ. കൃത്യം 8 മാസം മുൻപ് നമുക്ക് ഒരു മകളെ നഷ്ടപ്പെട്ടു ഡോക്ടർ വന്ദന ദാസ്. ആ കുഞ്ഞിന്റെ അച്ഛനാണ് ഇത്. ഇദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടത് സുരേഷ്‌ഗോപി ചേട്ടന്റെ മകളുടെ തിരുവനന്തപുരത്തെ വിവാഹ റിസപ്ഷനിൽ വച്ചാണ്. ഭാഗ്യയുടെ കല്യാണ ചടങ്ങുകളിൽ വച്ച് ഏറ്റവും മഹനീയ സാന്നിധ്യമായി എനിക്ക് തോന്നിയത് ഈ അച്ഛന്റെ സാന്നിധ്യം തന്നെയാണ്.

 

 

 

Advertisement