സിനിമ റിലീസ് ആയത് പോലും അറിഞ്ഞിട്ടില്ല, ഔദ്യോഗികമായി ആരും അറിയിച്ചിട്ടുമില്ല, പിന്നെ എങ്ങനെ സഹകരിക്കും, ആരോപണങ്ങളില്‍ പ്രതികരിച്ച് വിനു മോഹന്‍

297

അന്തരിച്ച നാടക നടന്‍ മോഹന്‍ കുമാറിന്റെയും നാടക സിനിമാ താരം ശോഭ മോഹന്റെയും മൂത്ത മകനായ വിനു മോഹന്‍ ഇന്ന് മലയാള സിനിമയിലെ ശ്രദ്ദേയനായ യുവതാരമാണ്. മലയാളത്തിന്റെ ക്ലാസ്സ് ഡറക്ടറും രചയിതാവുമായ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വിനു മോഹന്‍ അഭിനയ രംഗത്തേ ക്കെത്തുന്നത്.

Advertisements

നിവേദ്യത്തിലെ മോഹന കൃഷ്ണനെന്ന തനി നാടന്‍ യുവാവായ കഥാപാത്രത്തെ വിനു മോഹന്‍ ഗംഭീരമായി അവതരിപ്പിച്ചാണ് ശ്രദ്ധേയനായത്. തുടര്‍ന്ന് ഒരുപിടി നല്ല വേഷങ്ങള്‍ വിവിധ സിനിമകളിലായി നായകനായും സഹതാരമായുമൊക്കെ അഭിനയിച്ചു. തുടര്‍ന്നാണ് നടന്‍ വിവാഹിതനായത്.

Also Read: ഞാന്‍ സമ്മതം മൂളിയാല്‍ അവര്‍ വിവാഹം കഴിക്കും, ഏത് നിമിഷവും പ്രതീക്ഷിക്കാം, അനുമോള്‍ പറയുന്നു

തമിഴിലും മലയാളത്തിലും ശ്രദ്ധേയയായ യുവനടി വിദ്യയെയാണ് വിനു മോഹന്‍ ജീവിതത്തിലേക്ക് കൂട്ടിയത്. വിനുമോഹന്‍ മുപ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2016ല്‍ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനായിരുന്നു വിനു മോഹന്റെ കരിയറില്‍ വീണ്ടും വഴിത്തിരിവായി മാറിയത്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒരു പക്കാ നാടന്‍ പ്രേമം എന്ന സിനിമയാണ് വിനുമോഹന്റെ ഏറ്റവും പുതിയ ചിത്രം. ഈ സിനിമയുടെ പ്രോമൊഷന്‍ പരിപാടികളില്‍ വിനുമോഹന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സഹികരിക്കുന്നില്ലെന്ന പരാതിയുമായി സംവിധായകന്‍ വിനോദ് നെട്ടത്താനി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനു മോഹന്‍. സിനിമ റിലീസ് ചെയ്തത് പോലും തന്നെ അറിയിച്ചിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് സഹകരിക്കുന്നതെന്നും വിനു ചോദിക്കുന്നു. കോവിഡിന് മുമ്പ് ഷൂട്ട് ചെയ്ത ചിത്രമായിരുന്നു ഒരു പക്കാ നാടന്‍ പ്രേമം എന്നും ഇതില്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ താനും ഭാര്യ വിദ്യയും വര്‍ക്ക് ചെയ്തിട്ടുള്ളൂവെന്നും വിനു കൂട്ടിച്ചേര്‍ത്തു.

Also Read: രണ്ടാംഭാര്യ എലിസബത്തും ഉപേക്ഷിച്ച് പോയി എന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്നുപറഞ്ഞ് നടന്‍ ബാല

വിദ്യയ്ക്ക് പകരം വേറെ ഒരാളായിരുന്നു ആ വേഷം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ആ ്അഭിനേത്രിക്ക് വരാന്‍ കഴിയാതെ വന്നതോടെ മാത്രമാണ് വിദ്യ ആ വേഷം ചെയ്തതെന്നും എല്ലാവരും നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് വിദ്യ അഭിനയിച്ചതെന്നും വിനു കൂട്ടിച്ചേര്‍ത്തു.

Advertisement