‘വിവാഹേതര ബന്ധങ്ങള്‍ പോലെ എല്ലാ മസാലകളും ഉണ്ടായിരുന്നു, നായകന് സാധ്യമായ എല്ലാ രൂപമാറ്റങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്’; അഭിനയ ജീവിതത്തെക്കുറിച്ച് യുവ കൃഷ്ണ

174

നടി മൃദല വിജയിയും സീരിയല്‍ നടന്‍ യുവ കൃഷ്ണയും മലയാളം മിനിസ്‌ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് . കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരും വിവാഹിതരായത്. സിനിമയിലൂടെ എത്തി സീരിയലുകളില്‍ തിളങ്ങി നടിയായിരുന്നു മൃദുല വിജയ്.

സീരിയല്‍ നടനും മെന്റലിസ്റ്റുമാണ് യുവ കൃഷ്ണ. ടെലിവിഷന്‍ ലോകവും ആരാധകരും ആഘോഷമാക്കിയത് ആയിരുന്നു മൃദുല വിജയിയുടേയും യുവ കൃഷ്ണയുടേയും വിവാഹം. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ ജന മനസില്‍ സ്ഥാനം നേടിയ ഇരുവരും സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യങ്ങളായിരുന്നു.

Advertisements

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മൃദുലയും യുവയും തങ്ങളുടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് മൃദുലയും യുവയും. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ മനു എന്ന കഥാപാത്രത്തിലൂടെയാണ് യുവ ആരാധകരുടെ പ്രിയപ്പെട്ടവനായത്.

അഭിനേതാവ് എന്നത് പോലെ മെന്റലിസ്റ്റും കൂടിയാണ് യുവ. 2021 ജൂലൈയില്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒരുമിച്ചുള്ള തങ്ങളുടെ ജീവിതത്തിലെ നിമിഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കാറുണ്ട്.

Also Read: ദിവ്യപ്രേമമായിരുന്നില്ല, പക്ഷേ അദ്ദേഹത്തെ ഇഷ്ടമായിരുന്നു, കണ്ണേട്ടാ, അളിയാ എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്; തന്റെ പ്രണയകഥ വെളിപ്പെടുത്തി വീണ നായര്‍

മൃദുലയും യുവയും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നുവോ എന്ന് പലരും ചോദിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പവും ഒരേ മേഖലയില്‍ നിന്നുമുള്ളവര്‍ ആയതിനാലും ആയിരുന്നു ഈ ചോദ്യങ്ങള്‍. എന്നാല്‍ തങ്ങളുടേത് വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നായിരുന്നു മൃദുലയും യുവയും പറഞ്ഞത്.

ഇരുവരും അഭിനയിക്കുന്ന പരമ്പരകളില്‍ രണ്ടു പേരുടേയും അമ്മയായി അഭിനയിക്കുന്ന രേഖ രതീഷ് വഴിയായിരുന്നു വിവാഹാലോചന വന്നതെന്നും പിന്നീട് കുടുംബക്കാര്‍ വിവാഹം ഉറപ്പിക്കുക ആയിരുന്നുവെന്നും മൃദുലയും യുവയും നേരത്തെ തന്നെ പറഞ്ഞിരുന്നു.

ഗര്‍ഭിണിയായതിന് പിന്നാലെ സീരിയലുകളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് മൃദുല. അതേസമയം, സീരിയലില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ് യുവ ഇപ്പോള്‍. യുവ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

ആദ്യമായി അഭിനയിച്ച മഞ്ഞില്‍ വിരഞ്ഞപ്പൂവ് എന്ന സീരിയലിനെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും ഇടൈംസിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളില്‍ ഒന്നാണ് മഞ്ഞില്‍ വിരിഞ്# പൂവ് എന്ന് യുവ പറയുന്നു.

”ഒരു നായകന് തന്റെ ആദ്യ സീരിയലില്‍ തന്നെ ഇത്രയും സ്വീകാര്യത ലഭിക്കുന്നത് അപൂര്‍വമാണ്. അത് എനിക്ക് ലഭിച്ചു. ആ സ്വീകാര്യത എന്റെ ഭാഗ്യമായി കണക്കാക്കുന്നു. കഠിനാധ്വാനത്തേക്കാളും സമര്‍ഥമായ ജോലിയേക്കാളും ഭാഗ്യവും തുണക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.” യുവ പറയുന്നു.

Also Read: ‘കഠിനാധ്വാനം ചെയ്യുക, നിന്റെ കഴിവ് ലോകത്തിന് കാണിച്ചുകൊടുക്കുക’; റോബിന്‍ രാധാകൃഷ്ണന് ആശംസകള്‍ നേര്‍ന്ന് ആരതി പൊടി

‘മനുവായി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അഭിനയിച്ചത്. സീരിയലില്‍ നായകന് സാധ്യമായ എല്ലാ രൂപമാറ്റങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. ടിവിയില്‍ താരങ്ങള്‍ക്ക് അത്തരം കഥാപാത്രങ്ങള്‍ അപൂര്‍വമായി മാത്രമേ ലഭിക്കൂ. റൊമാന്റിക് ഹീറോ, നല്ല ഭര്‍ത്താവ് അങ്ങനെ പല ഷേഡുകള്‍ കാണിക്കാന്‍ കഴിഞ്ഞു” നടന്‍ കൂട്ടിച്ചേര്‍ത്തു.

‘അതേസമയം വിവാഹേതര ബന്ധങ്ങള്‍ പോലെ പതിവായി ആവശ്യമുള്ള എല്ലാ മസാലകളും ഞങ്ങളുടെ സീരിയലിലും ഉണ്ടായിരുന്നു. പക്ഷെ അവയൊന്നും ഒരിക്കലും തിരക്കഥയെ മറികടന്നില്ല. സീരിയലിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും വളരെ പ്രാധാന്യം ഉണ്ട്” എന്നും യുവ പറയുന്നു.

Advertisement