ഇങ്ങനെ ഒരു ഗിഫ്റ്റ് ഒരു ഭര്‍ത്താവും ഭാര്യയ്ക്ക് കൊടുത്തുകാണില്ല, യുവ നല്‍കിയ പ്രണയസമ്മാനം കണ്ട് കണ്ണുതള്ളി മൃദുല

1372

സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികലുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാന്‍സിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.

Advertisements

നടന്‍ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഇക്കഴിഞ്ഞ ജൂലൈ എട്ടാം തീയിതി വിവാഹിതരയാരുന്നു. തിരുവനന്തപുരത്തെ ആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

Also Read: ഈ പ്രായത്തില്‍ അമ്മയ്ക്ക് സിസേറിയന്‍ വേണ്ടിവരുമെന്ന് കരുതി, പക്ഷേ സുഖപ്രസമായിരുന്നു, കുഞ്ഞുവാവയ്ക്ക് ഞാന്‍ പേരുമിട്ടു, ആര്യ പാര്‍വതി പറയുന്നു

അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിവാഹ ശേഷം ഗര്‍ഭിണിയായതിന് പിന്നാലെ സീരിയലില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു താരം.

കുഞ്ഞ് ജനിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ സജീവമാണ് മൃദുലയും യുവയും. തന്റെ ഗര്‍ഭകാലത്തെ വിശേഷങ്ങളെല്ലാം മൃദുല ആരാധകരുമായി പങ്കുവെച്ചിരുന്നു. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിന്റെ വിശേഷങ്ങളും യൂട്യൂബിലൂടെ താരദമ്പതികള്‍ പങ്കുവെച്ചിരുന്നു.

Also Read: കല്യാണത്തിന് താലിവാങ്ങാൻ കാശ് തന്ന് സഹായിച്ച മമ്മൂട്ടിയോട് ശ്രീനിവാസൻ പറഞ്ഞു നിങ്ങൾ കല്ല്യാണത്തിന് വരരുത് വന്നാൽ കല്യാണം മുടങ്ങും; പിന്നെ സംഭവിച്ചത്

ഇപ്പോഴിതാ തങ്ങള്‍ വാലന്റൈന്‍സ് ഡേ എങ്ങനെയായിരുന്നു ആഘോഷിച്ചതെന്ന് പറയുകയാണ് യുവയും മൃദുലയും. തങ്ങള്‍ക്ക് വാലന്റൈന്‍സ് ഡേക്ക് വീഡിയോ എടുക്കാന്‍ കഴിഞ്ഞില്ലെന്നും അന്ന് തങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നില്ലെന്നും പക്ഷേ ഇപ്പോള്‍ താന്‍ ഭാര്യയ്ക്ക് ഒരു ഭര്‍ത്താവും കൊടുക്കാത്ത സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുകയാണെന്നും യുവ പറയുന്നു.

കപ്പിള്‍ പില്ലോയായിരുന്നു ആ ഗിഫ്റ്റ്. ഭാര്യ ഭര്‍ത്താവിന്റെ കൈയ്യില്‍ കിടക്കുമ്പോള്‍ വേദന തോന്നാതിരിക്കാനുള്ള സാധനമാണിതെന്നും ഏറെ ഗുണകരമായ സാധനമാണിതെന്നും യുവ പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റ് ചെയ്തത്.

Advertisement